ഷെജിനും ജോയ്‌സ്‌നയും 
Kerala

ഷെജിനെയും ജോയ്‌സനയെയും പാര്‍പ്പിച്ചത് എസ്ഡിപിഐ കേന്ദ്രത്തില്‍; കെ സുരേന്ദ്രന്‍

പകല്‍ ഡിവൈഎഫ്‌ഐയും രാത്രി എസ്ഡിപിഐയും ആയവര്‍ സിപിഎമ്മില്‍ ഉണ്ട്

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: ഷെജിനെയും ജോയ്‌സനയെയും പാര്‍പ്പിച്ചത് എസ്ഡിപിഐ കേന്ദ്രത്തിലെന്ന് സംശയമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. പകല്‍ ഡിവൈഎഫ്‌ഐയും രാത്രി എസ്ഡിപിഐയും ആയവര്‍ സിപിഎമ്മില്‍ ഉണ്ട്. ലൗജിഹാദ് പരാമര്‍ശത്തില്‍ ബാഹ്യഇടപെടല്‍ മൂലമാണ് സിപിഎം മലക്കം മറിഞ്ഞത്. ഇതിന്റെ ഭാഗമായി 24മണിക്കൂറിനുള്ളില്‍ ജോര്‍ജ് എം തോമസ് തിരുത്തിപ്പറഞ്ഞതെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം ഡിവൈഎഫ്ഐ നേതാവ് ഷെജിന്‍ മകളെ വിവാഹം കഴിച്ചതില്‍ ദുരൂഹതയുണ്ടെന്ന് പിതാവ് ആരോപിച്ചു. മകള്‍ ജോയ്സ്നയെ കാണാതായതാണ്. മകളെ കാണാതായതിന് പിന്നില്‍ ദുരൂഹതയുണ്ട്. തിരോധാനത്തിന് പിന്നിലെ കാര്യങ്ങളെപ്പറ്റി കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നും ജോയ്സ്നയുടെ പിതാവ് ജോര്‍ജ് ആവശ്യപ്പെട്ടു. 

ഇത്ര ദിവസമായിട്ടും മകളെ തന്റെ മുന്നില്‍ കൊണ്ടു വരാന്‍ കേരള പൊലീസിനായില്ല. അതുകൊണ്ടു തന്നെ സംസ്ഥാന പൊലീസില്‍ വിശ്വാസമില്ല. സിപിഎം സഹായിച്ചില്ല. വിവാഹത്തിന് പിന്നിലെ കാരണങ്ങള്‍ കണ്ടെത്താന്‍ കേന്ദ്ര ഏജന്‍സി അന്വേഷിക്കണെമന്നും ജോര്‍ജ് ആവശ്യപ്പെട്ടു.

സിബിഐയോ എന്‍ഐഎയോ പോലുള്ള ഏജന്‍സികള്‍ അന്വേഷിക്കണം. വിവാഹത്തിന് ശേഷം മകള്‍ ജോയ്സ്നയെ കാണാത്തതില്‍ ദുരൂഹതയുണ്ടെന്നും ജോര്‍ജ് പറഞ്ഞു. കോടതിയില്‍ വെച്ചും മകളെ കണ്ടില്ല. തങ്ങള്‍ എത്തുന്നതിന് മുമ്പേ തന്നെ അവര്‍ പോയി. ജോയ്സ്നയെ കിട്ടുന്നതിനായി ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കിയതായും ജോര്‍ജ് പറയുന്നു.
 

ഈ വാര്‍ത്ത വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT