K Surendran 
Kerala

'പടച്ചതമ്പുരാനെ, ലീഗിന്റെ മന്ത്രിയെ കൊണ്ടുതന്നെ നടപ്പാക്കിക്കാന്‍ കഴിഞ്ഞു; കടിച്ച പാമ്പിനെ കൊണ്ട് വിഷമിറക്കുന്നത് പോലെ'; പിഎം ശ്രീയില്‍ കെ സുരേന്ദ്രന്‍

ഇന്ത്യ പഠിപ്പിക്കുന്നത് കേരളവും പഠിപ്പിക്കുമെന്ന് കെ സുരേന്ദ്രന്‍

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയില്‍ മുഖ്യമന്ത്രി വിഡി സതീശന്‍ കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. കരിക്കുലത്തില്‍ ഇടാന്‍ അനുവദിക്കില്ലെന്ന് പറയുന്നത് ഇതിന്റെ തെളിവാണ്. ഇപ്പോള്‍ തന്നെ ഹയര്‍സെക്കന്‍ഡറിയുടെ പുസ്തകത്തില്‍ എന്‍സിഇആര്‍ടിയാണ് ഇടപെടുന്നത്. ഇന്ത്യ പഠിപ്പിക്കുന്നത് കേരളവും പഠിപ്പിക്കുമെന്ന് കെ സുരേന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

'പിഎം ശ്രീ പഠിക്കാന്‍ മന്ത്രിസഭാ ഉപസമിതിയെ വച്ചത് കൊടും ചതിയാണ്. അതിന് അവര്‍ കേരള സമൂഹത്തോട് മാപ്പുപറയണം. അതിനുശേഷം മതി തുടര്‍നടപടികളുമായി മുന്നോട്ടുപോകാന്‍. പടച്ച തമ്പുരാനേ, ലീഗിന്റെ വിദ്യാഭ്യാസമന്ത്രിയെ കൊണ്ടുതന്നെ പിഎം ശ്രീ കേരളത്തില്‍ നടപ്പാക്കിക്കാന്‍ കഴിഞ്ഞു എന്നത് മലയാളികളുടെ ആകെ അഭിമാനമാണ്. കൊത്തിയ പാമ്പിനെ കൊണ്ടുതന്നെ വിഷമിറപ്പിക്കാന്‍ കഴിയുന്നു എന്നത് മലയാളികളെ സംബന്ധിച്ച് അഭിമാനമാണ്'- കെ സുരേന്ദ്രന്‍ പറഞ്ഞു.

മന്ത്രി ഷാജിയൊക്കെ തിരുവനന്തപുരത്ത് ഉണ്ടോയെന്ന് അന്വേഷിക്കുന്നത് നല്ലതാണ്. അയാളുടെ പ്രസംഗമൊക്കെ മാധ്യമങ്ങളുടെ ഫയലില്‍ കാണുമല്ലോ. എന്തായിരുന്നു വീരവാദം. വസ്തുകള്‍ പഠിക്കാതെ കേന്ദ്ര പദ്ധതികളെ എതിര്‍ ഇത്രയും നീചമായ രാഷ്ട്രീയം കേരളത്തില്‍ മാത്രമേയുള്ളു. രാജ്യത്ത് മറ്റൊരിടത്തും ഉണ്ടാകില്ല. ഇതിന് ഉത്തരം പറയേണ്ട ബാധ്യത എല്‍ഡിഎഫിനും യുഡിഎഫിനും ഉണ്ടെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു.

k surendran against vd satheesan

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പണം നൽകാൻ ആഗ്രഹിക്കുന്ന സ്ത്രീകൾ ഓർഡിനറി ഒഴിവാക്കണം ': നിലപാട് വ്യക്തമാക്കി ഗതാഗത മന്ത്രി

'പിന്നീട് എനിക്ക് അങ്ങനെ തോന്നി, 'കാവാലാ'യിൽ തൃപ്തയായിരുന്നില്ല'; തുറന്നു പറഞ്ഞ് തമന്ന

'സമാജ്‌വാദി പാര്‍ട്ടിയിലെ എംപിമാര്‍ ബിജെപിയില്‍ ചേരാന്‍ റെഡി; അമിത് ഷായ്ക്ക് കത്ത് നല്‍കി'; അടുത്ത പിളര്‍പ്പ് എസ്പിയില്‍?

വീണ്ടും ട്രെന്റായി 'മെലോഡി'; ഇന്‍സ്റ്റഗ്രാമിലെ ഏറ്റവും പ്രശസ്ത ദമ്പദികള്‍ നമ്മളെന്ന് മെലോണി; ജി7 ലെ സ്വീറ്റ് മൊമന്റ്

'പ്രകമ്പന'ത്തിന് ശേഷം പുതിയ സിനിമയുമായി വിജേഷ് പാണത്തൂർ; ഒരുങ്ങുന്നത് ഫാന്റസി ചിത്രം

SCROLL FOR NEXT