കെ സുരേന്ദ്രന്‍ / ഫയല്‍ ചിത്രം‌ 
Kerala

കേരളം മൂന്ന് നേരം ഉണ്ണുന്നത് മോദി നല്‍കുന്ന അരി കൊണ്ട്: കെ സുരേന്ദ്രന്‍ 

കേരളത്തിന് അന്നം തരുന്നത്  പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് അവകാശപ്പെട്ട് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കേരളത്തിന് അന്നം തരുന്നത്  പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് അവകാശപ്പെട്ട് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. പിണറായി വിജയനോ ഉമ്മന്‍ ചാണ്ടിയോ വന്നാലും കാര്യം ഇല്ലെന്നും നേമത്ത് ജയിക്കുന്നത് ബിജെപി തന്നെയായിരിക്കുമെന്നതില്‍ സംശയമില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.

മോദി നല്‍കുന്ന അരി കൊണ്ടാണ് മൂന്ന് നേരം കേരളം ഉണ്ണുന്നത്.പിണറായി വിജയന്‍ വല്ലതും ഉണ്ടാക്കിയിട്ടാണോ നമ്മള്‍ ഊണ് കഴിക്കുന്നതെന്നും സുരേന്ദ്രന്‍ ചോദിച്ചു.കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന പണം കൊണ്ടാണ് നമ്മള്‍ റോഡ് നിര്‍മിക്കുന്നതും വീട് പണിയുന്നതും. കേരളം മോദിക്കൊപ്പം നിന്നാല്‍ കര്‍ണാടക, ഗുജറാത്ത്, മധ്യപ്രദേശ് എന്നി സംസ്ഥാനങ്ങളെ പോലെ അഭിവൃദ്ധിയും വികസനവുമുള്ള സംസ്ഥാനമായി മാറുമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി. 

കേരള രാഷ്ട്രീയം നേമത്തെ ചുറ്റിപ്പറ്റിയാണ് മുന്നോട്ട് പോകുന്നത്. നേമത്ത് ബിജെപിയെ ആര് തോല്‍പ്പിക്കുമെന്നതാണ് ചര്‍ച്ച. ബിജെപിയെ മണ്ഡലത്തില്‍ തോല്‍പ്പിനാകില്ല. തിരഞ്ഞെടുപ്പിന് മുമ്പ് കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയിലേക്കെത്തുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

പിണറായി വിജയനുമായി ഉമ്മന്‍ ചാണ്ടിക്കും  ചെന്നിത്തലക്കും രഹസ്യ ധാരണയുണ്ട്. അതില്‍ അണികള്‍ക്ക് അതൃപ്തിയുണ്ടെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. പിണറായിയെ പിടിച്ചുകെട്ടാന്‍ കോണ്‍ഗ്രസിന് കഴിയില്ലെന്ന് ബോധ്യപ്പെട്ടവര്‍ ബിജെപിയെ ആണ് പ്രതീക്ഷയായി കാണുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പ്രായം 20-ൽ താഴെ, ജോലിയില്ല?; ഒൻപത് ഇന്ത്യൻ ഗുസ്തി താരങ്ങൾക്ക് വിസ നിഷേധിച്ച് യുഎസ്

ശൈലപുത്രി മുതൽ സിദ്ധിദാത്രി വരെ, നവദുർഗ്ഗയിലെ ഒൻപത് രൂപങ്ങൾ; നവരാത്രിയുടെ പ്രാധാന്യമെന്ത്?

​Jantar Mantar Protest: ഇന്നും പ്രതിഷേധത്തിന് സാധ്യത, സമാജ്‌വാദി പാർട്ടിയും ഭാഗമായേക്കും

നാഷണൽ ഇൻഷുറൻസ് കമ്പനിയിൽ 321 ഒഴിവുകൾ; ഫ്രഷേഴ്‌സിന് അവസരം

76 കിലോയിൽ നിന്ന് 56 ലേക്ക്, അഭിനയത്തേക്കാൾ വലുത് രാജ്യം; കാർ​ഗിൽ യുദ്ധത്തിൽ പങ്കെടുക്കാൻ സിനിമ ഉപേക്ഷിച്ച നാന പടേക്കർ