Kadakampally Surendran 
Kerala

'സ്വരാജ് സിപിഎമ്മിലെ ഉദിച്ചുയരുന്ന നക്ഷത്രം, ആരും അങ്ങനെ പറഞ്ഞത് കേട്ടിട്ടില്ല'; കാപിറ്റല്‍ പണിഷ്‌മെന്റ് വിവാദം തള്ളി കടകംപള്ളി

വി എസ് എന്ന ഉത്തമനായ കമ്യൂണിസ്റ്റിനെ ഹൃദയത്തില്‍വെച്ച് ആരാധിക്കുന്നവരാണ് കേരളത്തിലെ എല്ലാ പാര്‍ട്ടി മെമ്പര്‍മാരും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വി എസ് അച്യുതാനന്ദനെതിരായ കാപിറ്റല്‍ പണിഷ്‌മെന്റ് പരാമര്‍ശം സംബന്ധിച്ച വെളിപ്പെടുത്തലുകള്‍ തള്ളി മുന്‍മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. തിരുവനന്തപുരം സമ്മേളനത്തിലും ആലപ്പുഴ സമ്മേളനത്തിലും താന്‍ ഉണ്ടായിരുന്നു. ആരെങ്കിലും അങ്ങനെ പറഞ്ഞതായി തന്റെ ചെവിയില്‍ കേട്ടിട്ടില്ലെന്ന് കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. പിരപ്പന്‍ കോട് മുരളിയുടെയും സുരേഷ് കുറുപ്പിന്റെയും വെളിപ്പെടുത്തലുകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

വി എസ് അച്യുതാനന്ദന്റെ നിലപാടുകളോട് ചിലപ്പോള്‍ വിയോജിപ്പു പ്രകടിപ്പ് പ്രകടിപ്പിക്കുമ്പോള്‍ തന്നെ, വിഎസിനെ ഹൃദയത്തിനകത്തു വെച്ച് ആരാധിക്കുന്നവരാണ് എല്ലാ പാര്‍ട്ടി പ്രവര്‍ത്തകരും. ചില നിലപാടുകളോട് യോജിക്കാന്‍ കഴിയാതിരുന്ന കാലത്തും, വി എസ് എന്ന ഉത്തമനായ കമ്യൂണിസ്റ്റിനെ ഹൃദയത്തില്‍വെച്ച് ആരാധിക്കുന്നവരാണ് കേരളത്തിലെ എല്ലാ കമ്യൂണിസ്റ്റ് പാര്‍ട്ടി മെമ്പര്‍മാരും. ഒരാളുപോലും വിഎസിനെ തള്ളിപ്പറയുകയോ മോശമായി പറയുകയോ ചെയ്തതായി ഓര്‍മ്മയില്‍പ്പോലുമില്ല. കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

പിരപ്പന്‍കോട് മുരളി കേട്ടത് ഒരു യുവാവില്‍ നിന്നാണ്, സുരേഷ് കുറുപ്പ് കേട്ടത് ഒരു വനിതയില്‍ നിന്നാണ്. എന്നാല്‍ അങ്ങനെയൊന്നും സംഭവിച്ചിട്ടില്ല എന്നത് വ്യക്തമാണ്. വിഎസ് നമ്മുടെ സ്വത്തല്ലേയെന്ന് ആവര്‍ത്തിച്ച് വിളിച്ചു പറയുന്ന പിണറായി വിജയനെ നമ്മള്‍ കേട്ടിട്ടുണ്ട്. പാര്‍ട്ടിയുടെ സ്വത്തായിട്ടാണ് വിഎസിനെ എല്ലാക്കാലത്തും കണ്ടിട്ടുള്ളത്. ഇന്നലെയും ഇന്നും നാളെയും അങ്ങനെ തന്നെയായിരിക്കും. സ്വരാജ് സിപിഎമ്മിനകത്ത് ഉയര്‍ന്നു വരുന്ന യുവനേതാവാണ്. അയാള്‍ക്ക് വലിയ രാഷ്ട്രീയഭാവിയുണ്ട്. അതുകണ്ട മാധ്യമമേലാളന്മാര്‍ വലിയ വിഷയമായി ഉയര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിക്കുകയാണ്. അതൊന്നും കേരളത്തില്‍ ഏല്‍ക്കില്ലെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

പിണറായി വിജയന്‍ എത്രമാത്രം മാധ്യമവേട്ടയ്ക്കാണ് ഇരയായിട്ടുള്ളത്. എല്ലാ കമ്യൂണിസ്റ്റ് നേതാക്കളും ക്രൂരമായ ആക്രമണത്തിന് ഇരയായിട്ടുണ്ട്. സ്വരാജ് നക്ഷത്രം പോലെ സിപിഎമ്മിനകത്ത് ഉദിച്ചുയര്‍ന്നു വരികയാണ്. അതിനെ എങ്ങനെ കെടുത്താമെന്ന ആലോചനയില്‍ നിന്നും ഉയര്‍ന്നു വന്നതാണ് തുടരെയുള്ള ഈ വിവാദങ്ങള്‍. യഥാര്‍ത്ഥത്തില്‍ സ്വരാജ് അങ്ങനെയൊന്നും പറഞ്ഞിട്ടില്ലെന്നും കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി. സമ്മേളനത്തിലെ മിനുട്സ് പുറത്തുവിടണമെന്ന കോണ്‍ഗ്രസ് നേതാവ് വിടി ബല്‍റാമിന്റെ ആവശ്യത്തിന് കോണ്‍ഗ്രസ് ആദ്യം അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കട്ടെയെന്നും കടംകംപളളി മറുപടി പറഞ്ഞു. തിരുവനന്തപുരം സമ്മേളനത്തില്‍ ഒരു യുവനേതാവ് വിഎസിനെ കാപിറ്റല്‍ പണിഷ്‌മെന്റ് നടത്തണമെന്ന് പറഞ്ഞുവെന്നാണ് സിപിഎം തിരുവനന്തപുരം ജില്ലാ മുന്‍ സെക്രട്ടറി പിരപ്പന്‍കോട് മുരളി വെളിപ്പെടുത്തിയത്.

Former minister Kadakampally Surendran denied the revelations regarding the capital punishment reference against VS Achuthanandan.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

ഈ നക്ഷത്രക്കാർക്ക് സന്തോഷ വാർത്ത കാത്തിരിക്കുന്നു! സാമ്പത്തിക കാര്യങ്ങളിൽ മുൻകരുതൽ വേണം

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

SCROLL FOR NEXT