Prabeesh 
Kerala

ഗര്‍ഭിണിയായ യുവതിയെ കൊന്നു കായലില്‍ തള്ളി; കാമുകന് വധശിക്ഷ

പുന്നപ്ര തെക്കേമഠം വീട്ടില്‍ അനിത ശശിധരനെ കാമുകനും വനിതാ സുഹൃത്തും ചേര്‍ന്ന് കൊലപ്പെടുത്തി എന്നാണ് കേസ്

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: കൈനകരിയില്‍ ഗര്‍ഭിണിയായ യുവതിയെ കൊന്നു കായലില്‍ തള്ളിയ കേസില്‍ പ്രതിക്ക് വധശിക്ഷ. വയനാട് സ്വദേശി പ്രബീഷിനാണ് കോടതി തൂക്കുകയര്‍ വിധിച്ചത്. ആലപ്പുഴ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.

പുന്നപ്ര തെക്കേമഠം വീട്ടില്‍ അനിത ശശിധരനെ കാമുകനും വനിതാ സുഹൃത്തും ചേര്‍ന്ന് കൊലപ്പെടുത്തി എന്നാണ് കേസ്. 2021 ജൂലൈ 10 നാണ് അനിതയുടെ മൃതശരീരം പൂക്കൈതയാറില്‍ കണ്ടെത്തുന്നത്. വിവാഹിതനായ പ്രബീഷ് സുഹൃത്ത് രജനിയുമായും, അനിതയുമായും അടുപ്പത്തിലായിരുന്നു.

ഇതിനിടെ അനിത ഗര്‍ഭിണിയായി. ബന്ധത്തില്‍ നിന്നും പിരിയാന്‍ പ്രബീഷ് നിര്‍ബന്ധിച്ചെങ്കിലും അനിത തയ്യാറായില്ല. തുടര്‍ന്ന് പാലക്കാട് ജോലി ചെയ്യുകയായിരുന്ന അനിതയെ രജനിയുടെ വീട്ടിലേക്ക് വിളിച്ചു വരുത്തി. ഇവിടെ വെച്ച് കഴുത്തു ഞെരിച്ച് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു.

ശബ്ദം പുറത്തു വരാതിരിക്കാന്‍ രജനി സഹായിച്ചിരുന്നുവെന്നും പൊലീസ് കണ്ടെത്തി. തുടര്‍ന്ന് മൃതദേഹം പൂക്കൈതയാറില്‍ ഉപേക്ഷിച്ച് പ്രതികള്‍ കടന്നു കളഞ്ഞു. രണ്ടാം പ്രതിയായ രജനി കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ ശേഷം, ലഹരിക്കേസില്‍ പൊലീസിന്റെ പിടിയിലായിരുന്നു. എന്‍ഡിപിഎസ് കേസില്‍ ഒഡീഷയിലെ ജയിലിലാണ് രജനി ഇപ്പോഴുള്ളത്.

Prabeesh, accused of killing pregnant woman in Kainakari and throwing her into a lake, gets death sentence

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സ്വര്‍ണക്കൊള്ള: കടകംപള്ളിയുടെ മാനനഷ്ടക്കേസില്‍ രണ്ടാം തവണയും മറുപടി നല്‍കാതെ വിഡി സതീശന്‍

'രാഹുലിനെ അവിശ്വസിക്കുന്നില്ല'; രാഹുല്‍ സജീവമായി രംഗത്തുവരണമെന്ന് കെ സുധാകരന്‍

വയറുവേദനയെ തുടര്‍ന്ന് ചികിത്സ തേടി; പ്ലസ് വണ്‍ വിദ്യാര്‍ഥിനി ഗര്‍ഭിണി; സീനിയര്‍ വിദ്യാര്‍ഥിക്കെതിരെ കേസ്

സാമ്പത്തിക ഇടപാടുകളില്‍ എപ്പോഴൊക്കെ പിന്‍ നമ്പര്‍ നല്‍കണം? സൈബര്‍ തട്ടിപ്പുകളില്‍ പൊലീസ് മുന്നറിയിപ്പ്

മുഖ്യമന്ത്രിക്കെതിരെ കൊലവിളി പരാമര്‍ശം; കന്യാസ്ത്രീക്കെതിരെ കേസ്

SCROLL FOR NEXT