കാഞ്ഞൂരില്‍ കൊലപാതകം നടന്ന സ്ഥലത്ത് നാട്ടുകാര്‍ തടിച്ചുകൂടിയപ്പോള്‍, സ്‌ക്രീന്‍ഷോട്ട് 
Kerala

അവിഹിതം ഉണ്ടെന്ന് സംശയം; കാലടിയില്‍ ഭാര്യയെ ശ്വാസംമുട്ടിച്ച് കൊന്നു, ഭര്‍ത്താവ് പിടിയില്‍ 

 കാലടി കാഞ്ഞൂരില്‍ ഭാര്യയെ ഭര്‍ത്താവ് കൊലപ്പെടുത്തി

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി:  കാലടി കാഞ്ഞൂരില്‍ ഭാര്യയെ ഭര്‍ത്താവ് കൊലപ്പെടുത്തി. തമിഴ്‌നാട് തെങ്കാശി സ്വദേശിനി രത്‌നവല്ലിയാണ് മരിച്ചത്. ഭര്‍ത്താവ് മഹേഷ്‌കുമാറിനെ കസ്റ്റഡിയിലെടുത്ത് പൊലീസ് ചോദ്യം ചെയ്ത് വരുന്നു.

ഇന്നലെ രാത്രി ഏഴിനും എട്ടിനും ഇടയിലാണ് സംഭവം. ഭാര്യയ്ക്ക് അവിഹിത ബന്ധം ഉണ്ടെന്ന സംശയമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് മഹേഷ് കുമാര്‍ മൊഴി നല്‍കിയതായി പൊലീസ് പറയുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ഇതേ ചൊല്ലി ഇരുവരും തമ്മില്‍ വഴക്കിട്ടിരുന്നതായും പൊലീസ് പറയുന്നു.

വീടിനോട് ചേര്‍ന്നുള്ള ജാതി തോട്ടത്തില്‍ വച്ചായിരുന്നു കൊലപാതകം. മുഖത്ത് പുതപ്പ് വച്ച് അമര്‍ത്തി ശ്വാസംമുട്ടിച്ചാണ് കൊലപാതകമെന്നും പൊലീസ് പറയുന്നു. ഇതിന് ശേഷം മഹേഷ്‌കുമാര്‍ ഒന്നും അറിയാത്ത മട്ടില്‍ പൊലീസ് സ്റ്റേഷനില്‍ എത്തി, ഭാര്യയെ കാണാനില്ലെന്ന് പരാതി നല്‍കി. 

പരാതിയുടെ അടിസ്ഥാനത്തില്‍ ഭര്‍ത്താവുമൊന്നിച്ച് പൊലീസ് വീട്ടില്‍ എത്തി. തുടര്‍ന്ന് കാര്യങ്ങള്‍ ചോദിച്ചപ്പോള്‍ നല്‍കിയ മറുപടിയില്‍ പൊരുത്തക്കേട് തോന്നി വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ഭാര്യയെ കൊലപ്പെടുത്തി എന്ന കാര്യം ഭര്‍ത്താവ് പറഞ്ഞതെന്നും പൊലീസ് പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

PSC 2026: ജൂനിയര്‍ അസിസ്റ്റന്റ് തസ്തികയിൽ ജോലി; ബിരുദം യോഗ്യത,മികച്ച ശമ്പളം, അവസാന തീയതി ജൂൺ 6

വിന്റേജ് കോമ്പോയുടെ തിരിച്ചുവരവ്; കയ്യടി വാങ്ങാന്‍ ഉറച്ച് ഉര്‍വശിയും ജയറാമും; ചിരി പടര്‍ത്തി ടീസര്‍

'മുത്തേ...'; ശ്രദ്ധേയമായി 'സിൻ​ഗ'യിലെ പുതിയ ​ഗാനം

സൺസ്ക്രീൻ മാത്രം പോര, വേനൽക്കാലത്ത് ചർമ്മത്തെ അകത്തുനിന്നും സംരക്ഷിക്കാം

SCROLL FOR NEXT