Kalady Sree Sankaracharya Sanskrit University  SM ONLINE
Kerala

വിദ്യാര്‍ഥികളുടെ ഹർജി: സുപ്രീംകോടതിയിൽ തടസ ഹർജി നൽകി കാലടി സർവകലാശാല

ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പ് തങ്ങളുടെ വാദം കേള്‍ക്കണമെന്ന് സർവകലാശാല ഹർജിയിൽ ആവശ്യപ്പെട്ടു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

കൊച്ചി : കാലടി സംസ്‌കൃത സര്‍വകലാശാലയിലെ വിദ്യാർഥികൾ പരീക്ഷ എഴുതാൻ അനുമതി തേടി നൽകിയ ഹർജിയിൽ തടസ ഹർജി നൽകി സര്‍വകലാശാല. സര്‍വകലാശാല രജിസ്ട്രാറാണ് സുപ്രിംകോടതിയില്‍ തടസഹർജി ഫയല്‍ ചെയ്തത്. ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പ് തങ്ങളുടെ വാദം കേള്‍ക്കണമെന്ന് സർവകലാശാല ഹർജിയിൽ ആവശ്യപ്പെട്ടു.

പരീക്ഷയെഴുതാൻ അനുമതി വേണമെന്നാവശ്യപ്പെട്ട് വിദ്യാർഥികൾ സുപ്രിംകോടതിയെ സമീപിച്ചിരുന്നു. പരീക്ഷയെഴുതാൻ അനുമതി നിഷേധിച്ച ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവിനെതിരെയാണ് വിദ്യാർഥികൾ സുപ്രീംകോടതിയെ സമീപിച്ചത്. ഹർജി വ്യാഴാഴ്ച പരി​ഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിരുന്നു.

വിദ്യാര്‍ഥികളെ പരീക്ഷ എഴുതാന്‍ അനുവദിക്കണമെന്ന സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ചട്ടവിരുദ്ധമാണെന്നാണ് ഡിവിഷന്‍ ബെഞ്ച് വിധി പുറപ്പെടുവിച്ചത്. മതിയായ ഹാജരില്ലാത്തത് പരീക്ഷയെഴുതാന്‍ തടസമാണെന്നും ജസ്റ്റിസുമാരായ അനില്‍ കെ. നരേന്ദ്രനും എസ്. മുരളീകൃഷ്ണയും അടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു.

Kalady University files a caveat in the Supreme Court

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജിഎൻഎ കരാറിലെ നഷ്ടം സംബന്ധിച്ച റിപ്പോ‍ർട്ടുകൾ ആരാണ് മുക്കിയത്?, രാജമാണിക്യത്തിന്‍റെ കുറിപ്പുകൾ പുറത്തു വിടുമോ?; മുഖ്യമന്ത്രിയോട് ചോദ്യങ്ങളുമായി ഇലക്ട്രിസിറ്റി എംപ്ലോയീസ് ഫെഡറേഷൻ

'വോട്ടു ചെയ്യേണ്ടത് പാര്‍ട്ടിക്ക്, ജാതിക്കോ മതത്തിനോ അല്ല'; എസ് സി-എസ് ടി സംവരണ മണ്ഡലങ്ങളില്‍ റൊട്ടേഷന്‍ നിര്‍ബന്ധിക്കാനാകില്ല: സുപ്രീംകോടതി

മന്ത്രിമാരായ കെ എ തുളസി, ബിന്ദു കൃഷ്ണ എന്നിവരെ ഉള്‍പ്പെടുത്തി; സംസ്ഥാന ആസൂത്രണ ബോര്‍ഡ് പുനഃസംഘടിപ്പിച്ചു

അടൂർ സ്റ്റേഷൻ ആക്രമണക്കേസ്; ശ്രീനാദേവി കുഞ്ഞമ്മയും പ്രതിപ്പട്ടികയിൽ, അറസ്റ്റ് ഉടൻ ?

ലഹരിവേട്ടയ്ക്ക് കേന്ദ്രത്തിന്റെ കൈത്താങ്ങ്; ഓപ്പറേഷൻ തൂഫാനെ അഭിനന്ദിച്ച് അമിത് ഷാ