കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല SM ONLINE
Kerala

കാലടി സര്‍വകലാശാല പ്രതിഷേധം: 12 പേരെ തിരിച്ചെടുക്കും, നിബന്ധന മുന്നോട്ടു വെച്ച് സിന്‍ഡിക്കേറ്റ്; 'നാലുപേർ പുറത്തു തന്നെ'

വിദ്യാര്‍ത്ഥികള്‍ 12 പേരും സര്‍വകലാശാലയ്ക്ക് മാപ്പെഴുതി നല്‍കണമെന്ന നിബന്ധന സിന്‍ഡിക്കേറ്റ് മുന്നോട്ടു വെച്ചിട്ടുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

കൊച്ചി: കാലടി സംസ്‌കൃത സര്‍വകലാശാലയിലെ പ്രതിഷേധത്തില്‍ 12 പേരെ തിരിച്ചെടുക്കാന്‍ സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചു. നേരത്തെ കാലടിയിലെ പ്രതിഷേധത്തില്‍ 16 പേരെയാണ് സസ്‌പെന്‍ഡ് ചെയ്തിരുന്നത്. അതേസമയം, സസ്‌പെന്‍ഷനിലുള്ള ശ്യാംജിത്ത്, ശ്രദ്ധ, കെ വി അഭിജിത്, അര്‍ച്ചന എന്നിവരെ തിരിച്ചെടുക്കില്ല.

സസ്‌പെന്‍ഷന്‍ ഉത്തരവ് ലംഘിച്ച് സര്‍വകലാശാല ക്യാംപസിനകത്ത് കയറി എന്ന കാരണത്താലാണ് നാലുപേര്‍ക്കെതിരായ നടപടി പിന്‍വലിക്കാത്തത്. നടപടി പിന്‍വലിക്കാന്‍ തീരുമാനിച്ച വിദ്യാര്‍ത്ഥികള്‍ 12 പേരും സര്‍വകലാശാലയ്ക്ക് മാപ്പെഴുതി നല്‍കണമെന്ന നിബന്ധന സിന്‍ഡിക്കേറ്റ് മുന്നോട്ടു വെച്ചിട്ടുണ്ട്. പ്രതിഷേധങ്ങളില്‍ പങ്കെടുക്കില്ലെന്ന് സത്യവാങ്മൂലവും നല്‍കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

വിദ്യാര്‍ത്ഥികള്‍ക്കെതിരായ നടപടി പിന്‍വലിക്കരുതെന്ന് വൈസ് ചാന്‍സലര്‍ അഭിപ്രായപ്പെട്ടിരുന്നു. വിദ്യാര്‍ത്ഥികളുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കണം, പരീക്ഷ എഴുതാന്‍ അനുവദിക്കണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് എസ്എഫ്‌ഐ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി സര്‍വകലാശാലയ്ക്ക് മുന്നില്‍ നിരാഹാര സമരം നടത്താനും എസ്എഫ്‌ഐ തീരുമാനിച്ചിരുന്നു. ഇതിനിടെയാണ് 12 പേരെ തിരിച്ചെടുക്കാനുള്ള തീരുമാനം ഉണ്ടായത്.

അടിസ്ഥാന സൗകര്യങ്ങൾ, കുടിവെള്ളം, അധ്യാപകരുടെ ഒഴിവുകൾ നികത്തുക, സർട്ടിഫിക്കറ്റുകൾ വൈകുന്നതുമായി ബന്ധപ്പെട്ട ആവശ്യങ്ങൾ ഉന്നയിച്ച് ജൂലൈ 22-ന് എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ സമരം ആരംഭിച്ചിരുന്നു. തുടർന്ന് ഓഗസ്റ്റ് 13-ന് ലൈബ്രറിയുടെ മുന്നിൽ പ്രതീകാത്മകമായി 'ശവമഞ്ചം വെച്ച് നാടകം' കളിച്ചതിന്റെ പേരിൽ 16 വിദ്യാർത്ഥികളെ 60 ദിവസത്തേക്കാണ് സർവകലാശാല സസ്പെൻഡ് ചെയ്തത്.

Kalady University Protest: Syndicate to Reinstate 12 Individuals, Sets Conditions

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സമരം ചെയ്യണമെങ്കിൽ യുഎസിൽ പോകൂ, ഇവിടെ നടക്കില്ല'; നിരുപാധികം മാപ്പ് പറയാൻ നടൻ ഇമ്രാൻ ഖാനോട് ബോംബെ ഹൈക്കോടതി; രാജ്യം വിടാനുള്ള നോട്ടീസിൽ താൽക്കാലിക ആശ്വാസം

കണ്ണീരൊപ്പി നിയമപോരാട്ടം; ഭർത്താവിന്റെ വിയോഗത്തിന് പിന്നാലെ കള്ളുഷാപ്പ് ജോലിയിൽ തിരിച്ചെത്തി സോഫി കുഞ്ഞിപാലു

അവസാന 8 പന്തിൽ 4 വിക്കറ്റുകൾ! കേരള വനിതകൾക്ക് ത്രില്ലർ ജയം

'കരുത്തിന്റെ പ്രതീകം', വരുന്നു ഹിമാലയന്‍ 750; അറിയാം ഫീച്ചറുകള്‍

അനിയുടെ പവറില്ലാതെ 'കിം​ഗ്'; എഡ് ഷീരാനും അർജിത് സിങ്ങും പാടിയിട്ടും ഇംപാക്ടില്ലെന്ന് വിമർശനം