തെളിവെടുപ്പിനായി ഡൊമിനിക് മാർട്ടിനെ വീട്ടിൽ കൊണ്ടു വന്നപ്പോൾ/ എക്സ്പ്രസ് ചിത്രം 
Kerala

കളമശേരി സ്‌ഫോടനം: മൂന്ന് പേരുടെ നില ​ഗുരുതരമായി തുടരുന്നു, 16 പേര്‍ തീവ്രപരിചരണ വിഭാഗത്തില്‍

കളമശേരി സ്‌ഫോടനത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന മൂന്ന് പേരുടെ നില ഗുരുതരമായി തുടരുന്നെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കളമശേരി സ്‌ഫോടനത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന മൂന്ന് പേരുടെ നില ഗുരുതരമായി തുടരുന്നെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍. നിലവില്‍ സ്‌ഫോടനത്തില്‍ പരിക്കേറ്റ് 20 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 16 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണെന്നും മെഡിക്കല്‍ ബുള്ളറ്റിന്‍ വ്യക്തമാക്കുന്നു. 

അതില്‍ മൂന്ന് പേരുടെ നിലയാണ് ഗുരുതരമായി തുടരുന്നത്. നാലുപേര്‍ വാര്‍ഡുകളിലുമാണ്. അതില്‍ പത്തുശതമാനം പൊള്ളലേറ്റ 14 വയസുള്ള കുട്ടിയെ ഇന്ന് ഐസിയുവില്‍ നിന്ന് വാര്‍ഡിലേക്ക് മാറ്റി.  കളമശേരി ഗവ. മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള ഒരു രോഗിയെ സ്‌കിന്‍ ഗ്രാഫ്റ്റിങ്ങിനും നൂതന ചികിത്സയ്ക്കുമായി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയെന്നും വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

കെഎസ്ആര്‍ടിസി സൗജന്യയാത്ര: നഷ്ടകണക്കുകള്‍ നിരത്തി സ്വകാര്യ ബസുടമകള്‍, സര്‍വീസുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യം

ട്രംപിന്റേത് പ്രവചനാതീതമായ പെരുമാറ്റം; സമാധാന ചര്‍ച്ചകളില്‍ മനശാസ്ത്രജ്ഞരെ ഉള്‍പ്പെടുത്തി ഇറാന്‍; പ്രകടമായ മാറ്റമുണ്ടായെന്ന് റിപ്പോര്‍ട്ട്

കീം 2026: അപേക്ഷ നൽകാൻ വിട്ട് പോയവർക്ക് അവസരം, ആർക്കിടെക്ചർ കോഴ്സിന് അപേക്ഷിക്കാം

പ്രായപൂര്‍ത്തിയാകാത്ത കുട്ടി ലൈംഗിക ബന്ധത്തിന് സമ്മതം നല്‍കുന്നതുകൊണ്ട് പോക്‌സോ കേസ് ഒഴിവാകില്ല: മദ്രാസ് ഹൈക്കോടതി

SCROLL FOR NEXT