ഡൊമിനിക് മാർട്ടിൻ/ ടിവി ദൃശ്യം 
Kerala

കളമശ്ശേരി സ്‌ഫോടനക്കേസ്: ഡൊമിനിക് മാര്‍ട്ടിന്റെ റിമാന്‍ഡ് കാലാവധി നീട്ടി

ഡിസംബര്‍ 26 വരെയാണ് റിമാന്‍ഡ് നീട്ടിയത്.

സമകാലിക മലയാളം ഡെസ്ക്


കൊച്ചി: കളമശ്ശേരി സ്ഫോടനക്കേസില്‍ പ്രതിയായ ഡൊമിനിക് മാര്‍ട്ടിന്റെ റിമാന്‍ഡ് കാലാവധി നീട്ടി. ഡിസംബര്‍ 26 വരെയാണ് റിമാന്‍ഡ് നീട്ടിയത്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് നടപടി. മാര്‍ട്ടിനെ ഓണ്‍ലൈനായാണ് കോടതിയില്‍ ഹാജരാക്കിയത്. 

കേസുമായി ബന്ധപ്പെട്ട സ്ഥലങ്ങളില്‍ പ്രതിയെ എത്തിച്ച് തെളിവെടുപ്പ് നടത്തിയതിനാല്‍ അന്വേഷണ സംഘം മാര്‍ട്ടിനായി ഉടന്‍ കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കില്ല. കേസില്‍ വാദിക്കാന്‍ അഭിഭാഷകനെ വേണ്ടെന്ന് മാര്‍ട്ടിന്‍ നേരത്തെ തന്നെ കോടതിയില്‍ പറഞ്ഞിരുന്നു. 

കളമശ്ശേരി സ്ഫോടനം നടന്ന് ഒരു മാസം പിന്നിടുമ്പോള്‍ കേസില്‍ ഒരു പ്രതി മാത്രമാണുള്ളതെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. പ്രതി ഡൊമിനിക് മാര്‍ട്ടിന് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടെന്ന് ഇതുവരെയും കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് പറയുന്നു.  കളമശ്ശേരി സാമ്ര കണ്‍വെന്‍ഷന്‍ സെന്ററില്‍ യഹോവസാക്ഷികളുടെ സമ്മേളനത്തിനിടെയാണ് സ്ഫോടനം നടന്നത്.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT