കെ ചന്ദ്രന്‍പിള്ള എല്‍ഡിഎഫ് മണ്ഡലം കണ്‍വെന്‍ഷന്റെ പോസ്റ്ററുമായി 
Kerala

പി രാജീവിന്റെ മണ്ഡലം കണ്‍വെന്‍ഷന്‍ ഇന്ന് ; പോസ്റ്റര്‍ ഒട്ടിച്ച് കെ ചന്ദ്രന്‍പിള്ള

കളമശ്ശേരിയില്‍ കെ ചന്ദ്രന്‍പിള്ളയെ സ്ഥാനാര്‍ത്ഥി ആക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു മണ്ഡലത്തില്‍ പ്രതിഷേധം ഉയര്‍ന്നത്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : സ്ഥാനാര്‍ത്ഥി നിര്‍ണയത്തെച്ചൊല്ലി പോസ്റ്റര്‍ പ്രതിഷേധം ഉണ്ടായ കളമശ്ശേരിയില്‍ എല്‍ഡിഎഫ് കണ്‍വെന്‍ഷന്‍ ഇന്ന് നടക്കും.  എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി രാജീവിന്റെ പോസ്റ്റര്‍ ഒട്ടിക്കാന്‍ പ്രമുഖ നേതാവ് കെ ചന്ദ്രന്‍ പിള്ളയുമെത്തി. കളമശ്ശേരി ചാക്കോള പവലിയനില്‍ നടക്കുന്ന കണ്‍വെന്‍ഷനില്‍ സിപിഎം കേന്ദ്രക്കമ്മിറ്റി അംഗം ഡോ. ടി എം തോമസ് ഐസക്ക് പങ്കെടുക്കും. 

കളമശ്ശേരിയില്‍ കെ ചന്ദ്രന്‍പിള്ളയെ സ്ഥാനാര്‍ത്ഥി ആക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു മണ്ഡലത്തില്‍ പ്രതിഷേധം ഉയര്‍ന്നത്. സാമ്പത്തിക ക്രമക്കേടുകളില്‍ അടക്കം ആരോപണ വിധേയനായി അച്ചടക്ക നടപടി നേരിട്ട മുന്‍ ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈന്റെ ഗോഡ്ഫാദറായ പി രാജീവിനെ വേണ്ട എന്ന് സൂചിപ്പിച്ചു കൊണ്ടാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെ്ട്ടത്. 

കളമശ്ശേരിയില്‍ പി രാജീവിനെ വേണ്ട, തൊഴിലാളി നേതാവ് ചന്ദ്രന്‍പിള്ളയെ സ്ഥാനാര്‍ത്ഥി ആക്കണം. ചന്ദ്രന്‍പിള്ള കളമശ്ശേരിയുടെ സ്വപ്‌നം. വെട്ടിനിരത്താന്‍ എളുപ്പമാണ്, വോട്ടു പിടിക്കാനാണ് പാട്. വെട്ടിനിരത്തി തുടര്‍ഭരണം നേടാനാകുമോ ?. തുടര്‍ഭരണമാണ് ലക്ഷ്യമെങ്കില്‍ ഞങ്ങള്‍ക്ക് സ്വന്തം സ്ഥാനാര്‍ത്ഥി മതി. എന്നിങ്ങനെ പോസ്റ്ററുകളില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ഇന്ത്യ വളര്‍ച്ചയുടെ പാതയില്‍ , ഏഴു ശതമാനം വളര്‍ച്ച നേടി

വാവര്‍ മുസ്ലീമല്ല, പന്തളം രാജകുമാരന് അയ്യപ്പനുമായി ബന്ധമൊന്നുമില്ല: എം ജി ശശിഭൂഷന്‍

കാരണമില്ലാതെ മലയാളികള്‍ വെറുക്കുന്ന രണ്ടു പേര്‍; എന്തിനീ വെറുപ്പ്?; ഇനിയെങ്കിലും വെറുതെ വിടൂവെന്ന് സോഷ്യല്‍ മീഡിയ

'ആ സിനിമയിൽ എന്നാ കളിയാ ഇങ്ങേര് കളിച്ചിരിക്കുന്നേ, അന്തം വിട്ടുപോയി'; ഇന്ദ്രൻസിനെക്കുറിച്ച് മമ്മൂട്ടി

യൂറിക് ആസിഡിനെ ഭയന്ന് പരിപ്പ് കഴിക്കാറില്ലേ? പൂർണമായും ഒഴിവാക്കാതെ ഡയറ്റ് പ്ലാൻ ചെയ്യാം

SCROLL FOR NEXT