വീടിന് സമീപത്ത് പതിച്ച കൂറ്റന്‍ കല്ല്  ടെലിവിഷന്‍ ദൃശ്യം
Kerala

രാത്രിയില്‍ ഉഗ്രശബ്ദം; ഒന്നും മനസിലാകാതെ നാട്ടുകാര്‍; പുലര്‍ച്ചെ കണ്ടത് കൂറ്റന്‍ പാറക്കല്ല്

ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് കൂരാച്ചുണ്ട് പഞ്ചായത്തിലെ കല്ലാനോട് ഇല്ലിപ്പിലായി മേഖലയില്‍ കൂറ്റന്‍ ശബ്ദം കേട്ടത്.

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: കല്ലാനോട് ശക്തമായി പെയ്ത മഴയില്‍ മലയില്‍ നിന്ന് കൂറ്റന്‍ കല്ല് അടര്‍ന്നുവീണു. ഉഗ്രശബ്ദത്തോടെയാണ് കൂറ്റന്‍ പാറക്കല്ല് വീടുകള്‍ക്ക് സമീപത്തേക്ക് പതിച്ചത്. ഏഴുകുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു

ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് കൂരാച്ചുണ്ട് പഞ്ചായത്തിലെ കല്ലാനോട് ഇല്ലിപ്പിലായി മേഖലയില്‍ കൂറ്റന്‍ ശബ്ദം കേട്ടത്. ശബ്ദം കേട്ടെങ്കിലും അതിന്റെ കാരണം ആര്‍ക്കും മനസിലായിരുന്നില്ല. ഇന്ന് രാവിലെയാണ് വീടുകള്‍ക്ക് സമീപത്ത് കൂറ്റന്‍ പാറക്കല്ല് അടര്‍ന്ന് എത്തിയതായി കണ്ടെത്തിയത്.

ശബ്ദം കേട്ടതിന് പിന്നാലെ തന്നെ പൂത്തോട്ട് താഴെ തോടിനോട് ചേര്‍ന്ന മേഖലയില്‍ വീടുകളിലെ ആളുകളെ മാറ്റി താമസിപ്പിച്ചു. മുന്‍പ് മലയിടിച്ചിലില്‍ ഭൂമിക്കു വിള്ളല്‍ സംഭവിച്ച മേഖലയാണിത്. ജനപ്രതിനിധികള്‍ അടക്കം സംഭവസ്ഥലത്തെത്തി പ്രദേശവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇന്നലെ രാവിലെ മുതല്‍ പ്രദേശത്ത് ശക്തമായ മഴയാണ് പെയ്തത്. ഇന്ന് മഴയ്ക്ക് അല്‍പം ശമനമുണ്ടെങ്കിലും മഴ കനത്താല്‍ പാറക്കല്ല് വീടിന് മുകളില്‍ പതിക്കുമോയെന്ന ആശങ്കയിലാണ് വീട്ടുകാര്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ടൂറിസം കുതിപ്പിന് അനുകൂല എക്സൈസ് നയം ഉടൻ; പ്രഖ്യാപനവുമായി മുഖ്യമന്ത്രി

മുഖത്തിന് ഫ്രഷ് ലുക്ക് വേണോ? റോസാപ്പൂവ് ഉപയോഗിക്കേണ്ടത് ഇങ്ങനെ

പക്ഷികളുടെ പറുദീസയായി മാറി ചെറുമുക്ക് ആമ്പൽ പാടം; സർവേയിൽ കണ്ടെത്തിയത് 78 ഇനം പക്ഷികളെ

"പുല്ലാങ്കുഴൽ നാദമായി...' എന്ന് പാടിയിട്ട് സുരേഷ് ​ഗോപി ഒരൊറ്റ കരച്ചിൽ; ആ പാട്ടില്ലെങ്കിൽ ആ പടം ഇല്ല'

'ബുംറ' ഉള്ള 'ടീം ഇന്ത്യ', 'ബുംറ' ഇല്ലാത്ത 'ടീം ഇന്ത്യ'!