രേഷ്മ, വിഷ്ണു 
Kerala

'അനന്തു' എന്ന കാമുകനെ കുറിച്ച് പറഞ്ഞിരുന്നു, അവര്‍ ചതിക്കുമെന്ന് സംശയം പോലും ഉണ്ടായിരുന്നില്ല; നിര്‍ണായക വെളിപ്പെടുത്തലുമായി രേഷ്മയുടെ ഭര്‍ത്താവ് 

കല്ലുവാതുക്കലില്‍ നവജാത ശിശുവിനെ കരിയില കൂനയില്‍ ഉപേക്ഷിച്ച സംഭവത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി അറസ്റ്റിലായ രേഷ്മയുടെ ഭര്‍ത്താവ് വിഷ്ണു

Author : സമകാലിക മലയാളം ഡെസ്ക്

കൊല്ലം: കല്ലുവാതുക്കലില്‍ നവജാത ശിശുവിനെ കരിയില കൂനയില്‍ ഉപേക്ഷിച്ച സംഭവത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി അറസ്റ്റിലായ രേഷ്മയുടെ ഭര്‍ത്താവ് വിഷ്ണു. അനന്തു എന്ന കാമുകനെ കുറിച്ച് രേഷ്മ തന്നോട് പറഞ്ഞിരുന്നതായി വിഷ്ണു വെളിപ്പെടുത്തി. എന്നാല്‍ ഗ്രീഷ്മയും, ആര്യയും ചേര്‍ന്ന് ചതിക്കുമെന്ന് സംശയം പോലും ഉണ്ടായിരുന്നില്ല. കാണാതാകുന്നതിന് തൊട്ട് മുമ്പ് രേഷ്മയുമായി ഫെയ്‌സ്ബുക്ക് സൗഹൃദമുണ്ടെന്ന് മാത്രം ആര്യ തന്നോട് സൂചിപ്പിച്ചിരുന്നുവെന്നും വിഷ്ണു പറഞ്ഞു. 

അനന്തു എന്ന കാമുകനെ കുറിച്ച് മുമ്പ് സൂചന കിട്ടിയിരുന്നു. എന്നാല്‍ ആള്‍ ആരെന്ന് മനസിലായിരുന്നില്ല. രേഷ്മയുടെ ഫെയ്‌സ്ബുക്ക് ചാറ്റുകളുടെ പേരില്‍ വഴക്ക് പതിവായിരുന്നുവെന്നും വിഷ്ണു മാധ്യമങ്ങളോട് പറഞ്ഞു. രേഷ്മയുമായി ഫെയ്‌സ്ബുക്ക് സൗഹൃദമുളള കാര്യം ആര്യ മരിക്കും മുമ്പ് തന്നോട് സൂചിപ്പിച്ചിരുന്നു. പക്ഷേ, ഗ്രീഷ്മയും ആര്യയും ചേര്‍ന്ന് ചതിക്കുമെന്ന് സംശയിച്ചിരുന്നില്ലെന്ന് വിഷ്ണു പറഞ്ഞു. അവര്‍ കുഞ്ഞിനെ കൊല്ലാന്‍ നിര്‍ദേശിക്കുമെന്ന് കരുതുന്നില്ല. ഇനി രേഷ്മയെ സ്വീകരിക്കാന്‍ തനിക്കാവില്ലെന്നും വിഷ്ണു കൂട്ടിച്ചേര്‍ത്തു. 

അജ്ഞാത കാമുകനായി നടിച്ച് രേഷ്മയെ പറ്റിച്ചത് ആര്യ (23), ഗ്രീഷ്മ (22) എന്നിവരാണെന്നാണ്  പൊലീസിന്റെ കണ്ടെത്തല്‍. അനന്തു എന്ന വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ടിലൂടെ ഒന്നരവര്‍ഷത്തിലേറെയാണ് രേഷ്മയുമായി ഇവര്‍ ചാറ്റു ചെയ്തത്. 

ഗ്രീഷ്മയുടെ അടുത്ത സുഹൃത്ത്, പരവൂര്‍ സ്വദേശിയായ ഇരുപത്തിരണ്ടുകാരനെ ചോദ്യം ചെയ്തതാണ് കേസില്‍ വഴിത്തിരിവായത്. വ്യാജ ഫെയ്‌സ്ബുക്ക് പ്രൊഫൈല്‍ ഉണ്ടാക്കി രേഷ്മയുമായി ചാറ്റ് ചെയ്ത വിവരം ഗ്രീഷ്മ ഇയാളോടു പറഞ്ഞിരുന്നു. രേഷ്മയെ കബളിപ്പിച്ചിരുന്നെന്നും തമാശയ്ക്കു ചെയ്തതാണെന്നും കാണാതാകുന്നതിന്റെ തലേദിവസം ആര്യ ഭര്‍തൃമാതാവിനോടും പറഞ്ഞിരുന്നു. ഇവരും പൊലീസിനു മൊഴി നല്‍കി. എന്നാല്‍ രേഷ്മ ഗര്‍ഭിണിയായിരുന്ന വിവരം ഗ്രീഷ്മയോ ആര്യയോ അറിഞ്ഞിരുന്നില്ല.

രേഷ്മയുടെ ഭര്‍ത്താവ് കല്ലുവാതുക്കല്‍ ഊഴായ്‌ക്കോട്, പേഴുവിള വീട്ടില്‍ വിഷ്ണുവിന്റെ സഹോദരന്റെ ഭാര്യയാണ് ആര്യ. ഗ്രീഷ്മ വിഷ്ണുവിന്റെ സഹോദരിയുടെ മകളും. കാമുകനോടൊത്തു ജീവിക്കാനാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്ന രേഷ്മയുടെ മൊഴി വാര്‍ത്തയില്‍ കണ്ടപ്പോള്‍ മാത്രമാണ്, തങ്ങളുടെ തമാശ വലിയ പ്രശ്‌നമായെന്നു യുവതികള്‍ തിരിച്ചറിഞ്ഞതെന്ന് എസിപി വൈ.നിസാമുദ്ദീന്‍ പറഞ്ഞു. കുഞ്ഞിനെ ഉപേക്ഷിച്ച വിവരം കാമുകന് അറിയില്ലെന്നു രേഷ്മയും മൊഴി നല്‍കിയിരുന്നു.

ഒരേ വീട്ടില്‍ കഴിയുമ്പോള്‍ തന്നെയാണ് ഭര്‍ത്താവിന്റെ സഹോദരന്റെ ഭാര്യയുമായി ആര്യ വ്യാജപ്രൊഫൈലില്‍ ചാറ്റ് ചെയ്തിരുന്നത്. തൊട്ടടുത്ത വീട്ടിലാണ് ഗ്രീഷ്മയും താമസിച്ചിരുന്നത്. തമാശയ്ക്കുള്ള ചാറ്റ് പിഞ്ചുകുഞ്ഞിന്റെ മരണത്തിലേക്കു നയിക്കുമെന്ന് ഇവര്‍ പ്രതീക്ഷിച്ചിരുന്നില്ലെന്നു പൊലീസ് പറയുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

SCROLL FOR NEXT