സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍/ഫയല്‍ ചിത്രം 
Kerala

ബിജെപിക്കെതിരെ രാഹുല്‍ അല്ലാതെ മറ്റൊരു നേതാവുണ്ടോ?; കോണ്‍ഗ്രസിനെ മാറ്റിനിര്‍ത്താനാവില്ലെന്ന് കാനം

നേരത്തെ ദേശീയ തലത്തില്‍ ഇടതുപക്ഷം യുപിഎയെ പിന്തുണച്ചപ്പോള്‍ കേരളത്തില്‍ തെരഞ്ഞെടുപ്പുണ്ടായിട്ടുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ബിജെപിക്കെതിരായ ദേശീയ ബദലില്‍നിന്ന് കോണ്‍ഗ്രസിനെ മാറ്റിനിര്‍ത്താനാവില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ദേശീയ കൂട്ടായ്മയെ നയിക്കാന്‍ രാഹുല്‍ ഗാന്ധിയല്ലാതെ മറ്റൊരു നേതാവിനെ ചൂണ്ടിക്കാണിക്കാമോയെന്ന് കാനം ചോദിച്ചു. 

ബിജെപിയെ നേരിടാന്‍ പാര്‍ട്ടികളുടെ വിപുലമായ കൂട്ടായ്മ വേണം. അതില്‍നിന്ന് കോണ്‍ഗ്രസിനെ മാറ്റിനിര്‍ത്താനാവില്ല. ബിനോയ് വിശ്വം പറഞ്ഞത് ദേശീയ രാഷ്ട്രീയ പശ്ചാത്തലത്തിലെന്ന് പറഞ്ഞ കാനം കേരളത്തിലേത് വ്യത്യസ്തമായ സാഹചര്യമെന്നും വിശദീകരിച്ചു.

നേരത്തെ ദേശീയ തലത്തില്‍ ഇടതുപക്ഷം യുപിഎയെ പിന്തുണച്ചപ്പോള്‍ കേരളത്തില്‍ തെരഞ്ഞെടുപ്പുണ്ടായിട്ടുണ്ട്. ദേശീയ തലത്തിലെ ബന്ധം കേരളത്തിലെ തെരഞ്ഞെടുപ്പിനെ ബാധിച്ചില്ലെന്ന് കാനം പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ചെന്ന കേസ്: ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി

'സുഹൃത്ത് മരിച്ച് കിടക്കുകയാണ്, സെല്‍ഫിയെടുക്കാന്‍ പറ്റില്ല'; സുബിയുടെ സംസ്‌കാര ചടങ്ങില്‍ സണ്‍ ഗ്ലാസ് വച്ചതിനും പഴി കേട്ടു!

മഴക്കാലത്ത് ഏതൊക്കെ തരം മില്ലറ്റുകൾ കഴിക്കണം, രോഗങ്ങളെ ഒരുകൈ അകലത്തിൽ നി‍ർത്താം

'കേരളത്തിന് സുരക്ഷ, തമിഴ്‌നാടിന് വെള്ളം'; മുല്ലപ്പെരിയാറിൽ നിലപാട് വ്യക്തമാക്കി മന്ത്രി മോൻസ് ജോസഫ്

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

SCROLL FOR NEXT