കാനം രാജേന്ദ്രൻ/ ഫയല്‍ ചിത്രം 
Kerala

കാനത്തിന് പകരക്കാരനില്ല, സെക്രട്ടറിയായി തുടരും

കാനത്തിന്റെ അവധി അപേക്ഷയില്‍ തീരുമാനം ദേശീയ നേതൃത്വത്തിനു വിട്ടു

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കാലിലെ ശസ്ത്രക്രിയ കഴിഞ്ഞു വിശ്രമിക്കുന്ന കാനം രാജേന്ദ്രന്‍ സിപിഐ സംസ്ഥാന സെക്രട്ടറിയായി തുടരും. കാനത്തിന് തല്‍ക്കാലം പകരക്കാരനെ നിയോഗിക്കേണ്ടതില്ലെന്ന് ഇന്നു ചേര്‍ന്ന നിര്‍വാഹക സമിതി യോഗം തീരുമാനിച്ചു. കാനത്തിന്റെ അവധി അപേക്ഷയില്‍ തീരുമാനം ദേശീയ നേതൃത്വത്തിനു വിട്ടു.

പ്രമേഹം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് കാല്‍പ്പാദം മുറിച്ചുമാറ്റേണ്ടി വന്ന കാനം ചികിത്സയില്‍ തുടരുകയാണ്. ഇതിനിടെ മൂന്നു മാസത്തെ അവധിക്കായി പാര്‍ട്ടിയില്‍ അപേക്ഷ നല്‍കിയിരുന്നു. ഇതിനെത്തുടര്‍ന്ന് നിര്‍വാഹക സമിതി യോഗത്തില്‍ പകരമാരെന്നു തീരുമാനമുണ്ടാവും എന്നായിരുന്നു സൂചനകള്‍.

തല്‍ക്കാലം സെക്രട്ടറിക്കു പകരക്കാരന്‍ വേണ്ടെന്നും നേതൃത്വം കൂട്ടായി നയിച്ചാല്‍ മതിയെന്നുമാണ് നിര്‍വാഹക സമിതി തീരുമാനിച്ചത്. കാനത്തിന്റെ അവധി അപേക്ഷയില്‍ തീരുമാനം ദേശീയ നേതൃത്വത്തിനു വിടാനും തീരുമാനമായി. രണ്ടു മാസത്തിനു ശേഷം കാനം പ്രവര്‍ത്തന രംഗത്ത് സജീവമാവുമെന്ന പ്രതീക്ഷയാണ് യോഗം പങ്കുവച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

ഒറ്റദിവസം കൊണ്ട് സ്‌പെയിനില്‍ എത്തിയത് 60,000 അഭയാര്‍ഥികള്‍; വന്‍ രാഷ്ട്രീയ വിവാദം; 57 മരണം, ഭൂരിഭാഗം പേരും മടങ്ങി

ആരാണ് 'അസ്മിത ഡേ'? ഇന്ത്യക്ക് ആദ്യമായി കോമൺവെൽത്ത് ​ഗെയിംസ് ജൂഡോ സ്വർണം സമ്മാനിച്ച് പൊലീസുകാരി​!

വാണിജ്യ എല്‍പിജി സിലിണ്ടറുകള്‍ക്ക് വില കുറച്ചു, തുടര്‍ച്ചയായ രണ്ടാം തവണ

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; പവന് 280 രൂപ കുറഞ്ഞു