Sagarakanyaka 
Kerala

സ്തനങ്ങളിൽ ഒന്ന് മായ്ച്ചുകളഞ്ഞു, ‘സാഗരകന്യക’ പരസ്യത്തിനെതിരെ കാനായി കുഞ്ഞിരാമൻ, പിൻവലിച്ച് ആശുപത്രി

സ്തനാർബുദ ചികിത്സയായ മാസ്റ്റെക്ടമി ചെയ്തതിന്റെ അടയാളമാണ് മാറ്റിയ സ്തനത്തിന്റെ ഭാഗത്തുള്ളത്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ‘സാഗരകന്യക’ ശില്പത്തെ പരസ്യചിത്രത്തിൽ വികലമായി ചിത്രീകരിച്ചതിനെതിരേ ശിൽപ്പി കാനായി കുഞ്ഞിരാമൻ. സ്തനാർബുദ അവബോധത്തിന്റെ ഭാ​ഗമായി ഒരു ആശുപത്രി വെച്ച കൂറ്റൻ പരസ്യ ഹോർഡിങ്ങാണ് വിവാദമായി മാറിയത്. ചിത്രത്തിലെ സാ​ഗരകന്യകയുടെ സ്തനങ്ങളിൽ ഒന്ന് മായ്ച്ചുകളഞ്ഞ രൂപത്തിലാണിത്. ‘ഒരു മാറ്റം കാണുന്നുണ്ടോ?’ എന്നാണ് പരസ്യത്തിലെ ചോദ്യം.

സ്തനാർബുദ ചികിത്സയായ മാസ്റ്റെക്ടമി ചെയ്തതിന്റെ അടയാളമാണ് മാറ്റിയ സ്തനത്തിന്റെ ഭാഗത്തുള്ളത്. കാനായി കുഞ്ഞിരാമൻ നിർമിച്ച്, ശംഖുംമുഖം കടൽത്തീരത്ത് സ്ഥാപിച്ച ബൃഹദ്ശിൽപ്പമാണ് സാ​ഗരകന്യക. പ്രശസ്തമായ ശിൽപ്പം തന്റെ അനുമതിയില്ലാതെയും വികലമാക്കിയും ഉപയോഗിച്ചുവെന്നാണ് ശിൽപ്പിയായ കാനായി കുഞ്ഞിരാമൻ പരാതിപ്പെട്ടത്.

87 അടി നീളവും 25 അടി പൊക്കവുമുള്ള സാഗരകന്യക രണ്ടുവർഷമെടുത്താണ് കാനായി പൂർത്തീകരിച്ചത്. ലോകത്തിലെ ഏറ്റവുംവലിയ ജലകന്യകാ ശില്പത്തിനുള്ള ഗിന്നസ് റെക്കോഡിൽ ഇടംപിടിച്ചതാണ് സാഗരകന്യക. കാനായിയുടെ എതിർപ്പ് പരി​ഗണിച്ച് പരസ്യബോർഡ് മാറ്റിയതായി ആശുപത്രി അധികൃതർ അറിയിച്ചു.

Sculptor Kanayi Kunhiraman protested against the distorted depiction of the 'Sagarakanyaka' sculpture in an advertisement

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജമാ അത്തെ ഇസ്ലാമി കറ കളഞ്ഞ വര്‍ഗീയവാദികള്‍, കൂടിക്കാഴ്ച നടത്തി; ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടില്ല: മുഖ്യമന്ത്രി

ക്രെഡിറ്റ് കാര്‍ഡ് ബില്ലില്‍ കണ്‍ഫ്യൂഷന്‍ ഉണ്ടോ?; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

ഇക്കാര്യം ചെയ്തില്ലേ?, ഇനി ദിവസങ്ങൾ മാത്രം; പാൻകാർഡ് പ്രവർത്തനരഹിതമാകും

വീണ്ടും... വീണ്ടും... മെസി മാജിക്ക്, ട്രോഫി നമ്പര്‍ 48! ചരിത്രത്തിലാദ്യമായി ഇന്റര്‍ മയാമിയ്ക്ക് എംഎല്‍എസ് കിരീടം (വിഡിയോ)

അത്താഴം അത്ര സിംപിൾ അല്ല, കഴിക്കേണ്ടതും ഒഴിവാക്കേണ്ടതും

SCROLL FOR NEXT