താഴമണ്‍മഠം കണ്ഠരര് മഹേഷ് മോഹനര്  
Kerala

ഇനി ഒരുവര്‍ഷം കണ്ഠരര് മഹേഷ് മോഹനര് ശബരിമല തന്ത്രി; ചിങ്ങമാസ പൂജകള്‍ക്കായി ഇന്ന് നട തുറക്കും

ശബരിമലയുടെ താന്ത്രികാവകാശമുള്ള താഴമണ്‍ മഠത്തിലെ രണ്ടു കുടുംബങ്ങളില്‍ നിന്നുള്ളവരാണ് ഓരോ വര്‍ഷം വീതം ഈ പദവി വഹിക്കുന്നത്.

സമകാലിക മലയാളം ഡെസ്ക്

ശബരിമല: താഴമണ്‍മഠം കണ്ഠരര് മഹേഷ് മോഹനര് ശനിയാഴ്ച മുതല്‍ ഒരുവര്‍ഷം ശബരിമല തന്ത്രി പദവി വഹിക്കും. ശബരിമലയുടെ താന്ത്രികാവകാശമുള്ള താഴമണ്‍ മഠത്തിലെ രണ്ടു കുടുംബങ്ങളില്‍ നിന്നുള്ളവരാണ് ഓരോ വര്‍ഷം വീതം ഈ പദവി വഹിക്കുന്നത്.

ശനിയാഴ്ച വൈകീട്ട് അഞ്ചിന് ചിങ്ങമാസ പൂജകള്‍ക്ക് നട തുറക്കുന്നത് കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിലായിരിക്കും. ചിങ്ങമാസപ്പൂജകള്‍ പൂര്‍ത്തിയാക്കി ഓഗസ്റ്റ് 21ന് രാത്രി പത്തിന് നടയടയ്ക്കും. ചിങ്ങപ്പുലരിയില്‍ ഗണപതി ഹോമമാണ് അദ്ദേഹത്തിന്റെ ആദ്യചടങ്ങ്. പിന്നിട്ടവര്‍ഷം കണ്ഠരര് രാജീവര്‍ക്കായിരുന്നു താന്ത്രിക ചുമതല. അദ്ദേഹത്തിന്റെ മകന്‍ കണ്ണൂര്‍ ബ്രഹ്മദത്തനും സന്നിധാനത്തെ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയിരുന്നു.

അടുത്ത കര്‍ക്കിടകമാസ പൂജകള്‍ക്ക് നടതുറക്കുന്നതുവരെയാണ് കണ്ഠരര് മഹേഷ് മോഹനര് തന്ത്രി ചുമതലകള്‍ വഹിക്കുക. തുടര്‍ന്ന് കണ്ഠരര് രാജീവരും കണ്ഠരര് ബ്രഹ്മദത്തനും ചുമതലകളിലെത്തും.

Kandararu Mahesh Mohanararu, son of Kandararu Mohanararu of the Thazhamon Madhom at Chengannur, will assume charge as chief priest (Tantri) at Sabarimala for the next one year

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT