kannur accident death 
Kerala

കണ്ണൂരില്‍ രാത്രിയില്‍ വാഹനം ഇടിച്ച് പരിക്കേറ്റ നിലയില്‍ കണ്ടെത്തി; രണ്ടുപേരും മരിച്ചു, അപകടം എങ്ങനെ?, അന്വേഷണം

മാതമംഗലത്ത് വാഹനം ഇടിച്ച് പരിക്കേറ്റ നിലയില്‍ റോഡരികില്‍ കണ്ടെത്തിയ രണ്ടുപേര്‍ മരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: മാതമംഗലത്ത് വാഹനം ഇടിച്ച് പരിക്കേറ്റ നിലയില്‍ റോഡരികില്‍ കണ്ടെത്തിയ രണ്ടുപേര്‍ മരിച്ചു. എരമം സ്വദേശികളായ വിജയന്‍, രതീഷ് എന്നിവരാണ് മരിച്ചത്.

ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം. വാഹനം ഇടിച്ച് പരിക്കേറ്റ നിലയില്‍ ഇരുവരെയും നാട്ടുകാര്‍ റോഡരികില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സമീപത്തുനിന്ന് കണ്ടെത്തിയ ശ്രീതള്‍ ചികിത്സയിലാണ്. രണ്ടുപേര്‍ റോഡില്‍ വീണ് കിടക്കുന്നത് കണ്ട് ബൈക്ക് വെട്ടിച്ചപ്പോള്‍ അപകടം ഉണ്ടായി എന്നാണ് ശ്രീതള്‍ പറയുന്നത്. അപകടം എങ്ങനെയാണ് സംഭവിച്ചത് എന്നതിനെ കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി.

kannur accident: Injured persons found after being hit by vehicle at night in Kannur; Both dead, investigation

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി

​Jantar Mantar Protest: രാഹുൽ​ഗാന്ധിയെ പൊലീസ് വിട്ടയച്ചു; പ്രതിഷേധാ​ഗ്നിയിൽ ഡൽഹി

'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്‌ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്‌ക്ക് ഒരുങ്ങി അമേരിക്ക