Karnataka RTC to run 150 special services to Kerala during onam 
Kerala

ഓണക്കാലത്ത് നാട്ടിലെത്താന്‍ മലയാളികള്‍ക്ക് ആശ്വാസം; കര്‍ണാടക ആര്‍ടിസിയുടെ 150 സ്‌പെഷല്‍ സര്‍വീസുകള്‍

സ്‌പെഷല്‍ സര്‍വീസുകള്‍ ഓഗസ്റ്റ് 22 മുതല്‍ ഉത്രാടത്തലേന്നു വരെ

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

ബംഗളുരു: ഓണക്കാലത്ത് നാട്ടിലെത്താനുള്ള മലയാളികളുടെ യാത്രാപ്രതിസന്ധി തുടരുന്നതിനിടെ ആശ്വാസ നടപടിയുമായി കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍. ഓഗസ്റ്റ് 22 മുതല്‍ ഉത്രാടത്തലേന്നു വരെ കേരളത്തിലെ വിവിധ ജില്ലകളിലേക്ക് 150 സ്‌പെഷല്‍ സര്‍വീസുകള്‍ കര്‍ണാടക ആര്‍ടിസി പ്രഖ്യാപിച്ചു.

കര്‍ണാടകയുടെ ചുമതല കൂടിയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപിയുടെ ഇടപെടലോടെയാണ് സ്‌പെഷല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ചത്. ആദ്യം 60 ബസുകളാണ് പ്രഖ്യാപിച്ചത്. യാത്രാക്ലേശം പരിഗണിച്ച് 90 സര്‍വീസുകള്‍ കൂടി അധികമായി ഓടിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

എന്നാല്‍ ഇതുകൊണ്ടുമാത്രം ബംഗളൂരുവില്‍ നിന്ന് കേരളത്തിലേക്കുള്ള യാത്രാക്ലേശം പരിഹരിക്കപ്പെടില്ല. ട്രെയിന്‍ യാത്രക്കാര്‍ പ്രത്യേക വണ്ടിക്കായി ആവശ്യമുന്നയിച്ചെങ്കിലും റെയില്‍വേ അനുകൂല തീരുമാനം സ്വീകരിച്ചിട്ടില്ല. ഹുബ്ബള്ളിയില്‍ നിന്ന് കൊല്ലത്തേക്കും കോട്ടയത്തേക്കും ബംഗളൂരുവില്‍ നിന്ന് കണ്ണൂരിലേക്കും മാത്രമാണ് റെയില്‍വേ അധിക സര്‍വീസ് നടത്തുക.

Karnataka RTC to run 150 special services to Kerala during onam festival

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പ്രതിപക്ഷ നേതാവ് എന്ന പദവിക്ക് നിരക്കാത്തത്'; രാഹുല്‍ ഗാന്ധിക്കെതിരെ കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ്

തേക്കിൻകാട് മൈതാനിയിൽ രാഷ്ട്രീയ വിലക്ക്: ഡിവൈഎഫ്ഐക്ക് അനുമതി നിഷേധിച്ച് ദേവസ്വം ബോർഡ്; സംസ്ഥാന സമ്മേളന വേദി അരണാട്ടുകരയിലേക്ക് മാറ്റി

'കാമുകന്‍ തന്നെ സ്ലട്ട് ഷെയിം ചെയ്താലോ? ഒരു സ്ത്രീയ്ക്കും താങ്ങാനാകാത്ത വാക്കുകള്‍'; പ്രസ് മീറ്റില്‍ പൊട്ടിക്കരഞ്ഞത് എന്തിനെന്ന് അനുപമ

'കേരളം ഭരിക്കുന്നത് പാണക്കാട് തങ്ങളല്ല; വിഡി സതീശന്‍ വന്ദേമാതരം മുഴുവന്‍ പാടണം, ഇല്ലെങ്കില്‍ ഗുരുതര ഭവിഷ്യത്ത്'

താനൂർ കസ്റ്റഡി മരണം: പോലീസിന്റെ വാദങ്ങൾ പൊളിയുന്നു; നിർണ്ണായക സിസിടിവി ദൃശ്യങ്ങൾ പുറത്ത്