തിരുവനന്തപുരം: ഓണക്കാല തിരക്ക് കണക്കിലെടുത്ത് കെഎസ്ആർടിസി പ്രത്യേക അന്തർസംസ്ഥാന സർവീസുകളുടെ ടിക്കറ്റ് റിസർവേഷൻ ആരംഭിച്ചു. ഓഗസ്റ്റ് 18 മുതൽ സെപ്റ്റംബർ 2 വരെയുള്ള തീയതികളിലാണ് കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് ബെംഗളൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളിലേക്കും തിരിച്ചും പ്രത്യേക സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്. സീസണിൽ യാത്രക്കാരുടെ തിരക്ക് വർദ്ധിക്കുന്നതിന് അനുസരിച്ച് കൂടുതൽ സർവീസുകൾ സർവീസ് നടത്താൻ സജ്ജമാക്കുമെന്നും അധികൃതർ വ്യക്തമാക്കി.
യാത്രാ ടിക്കറ്റുകൾ www.keralartc.com എന്ന വെബ്‌സൈറ്റ് വഴിയും, 'എന്റെ കെഎസ്ആർടിസി നിയോ ഒ.പി.ആർ.എസ്' (Ente KSRTC Neo OPRS) മൊബൈൽ ആപ്പ് വഴിയും യാത്രക്കാർക്ക് മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്. ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കാത്തവർക്കായി സംസ്ഥാനത്തുടനീളമുള്ള എല്ലാ കെഎസ്ആർടിസി റിസർവേഷൻ കൗണ്ടറുകളിലും നേരിട്ട് ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates