Karuvatta Murder Case 
Kerala

'എനിക്ക് ഐ ഫോൺ, കൂട്ടുകാരന് ബൈക്ക്'; ​ആസൂത്രണം 13കാരിയുടേത്, കൊലപാതകത്തിന് പിന്നിൽ സ്വർണവും പണവും

അന്വേഷണത്തെ സ്വന്തം അച്ഛനിലേക്ക് തിരിച്ചുവിടാനുള്ള ശ്രമവും പെൺകുട്ടി നടത്തി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

ആലപ്പുഴ: സംസ്ഥാനത്തെ ഞെട്ടിച്ച കൊലപാതകമാണ് കഴിഞ്ഞ ഓഗസ്റ്റ് 15 രാത്രിയിൽ ആലപ്പുഴ കരുവാറ്റയിൽ അരങ്ങേറിയത്. 13കാരി സ്വന്തം അപ്പൂപ്പനെ കൊല്ലാൻ ആസൂത്രണം ചെയ്തു നടപ്പാക്കിയ ക്വട്ടേഷനാണെന്നും കൗമാരക്കാരായ 3 ആൺകുട്ടികളും 13കാരിയും അടക്കം 4 പേരാണ് പ്രതികളെന്നു തെളിഞ്ഞതും കേരളീയ സമൂഹം അമ്പരപ്പോടെയാണ് കേട്ടത്. കേസിൽ കൗമാരക്കാരായ പ്രതികൾക്കെതിരെ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. ഹരിപ്പാട് പൊലീസാണ് ജുവനൈൽ ജസ്റ്റിസ് ബോർഡിന് ഓൺലൈനായി 740 പേജുള്ള കുറ്റപത്രം സമർപ്പിച്ചത്.

ശിവൻകുട്ടി ചെട്ടിയാരാണ് മരിച്ചത്. കൈകാലുകൾ തുണികൊണ്ട് ബന്ധിച്ച നിലയിലും കഴുത്തിൽ മുറുക്കിയ പാടുകളോടെയുമാണ് മൃതദേഹം കണ്ടെത്തിയത്. ആന്തരിക രക്തസ്രാവത്തിന് കാരണമായ പരിക്കുകളുണ്ടായിരുന്നെങ്കിലും ശ്വാസം മുട്ടിച്ചതാണ് മരണ കാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു.

ശിവൻകുട്ടി ചെട്ടിയാരുടെ കൊച്ചുമകളായ 13കാരിയാണ് കൊലപാതകത്തിന്റെ ആസൂത്രണത്തിന് പിന്നിലെന്നാണ് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്. പെൺകുട്ടിയുടെ നിർദേശപ്രകാരം കൊല്ലം പരവൂർ സ്വദേശികളായ മൂന്ന് കൗമാരക്കാർ വീട്ടിലെത്തി കൃത്യം നടത്തുകയായിരുന്നു. വീട്ടിൽ സൂക്ഷിച്ചിരുന്ന സ്വർണവും പണവും കവരുകയായിരുന്നു ലക്ഷ്യം. അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണം മോഷ്ടിച്ച് വിൽക്കാനും ലഭിക്കുന്ന പണം ഉപയോഗിച്ച് പെൺകുട്ടിക്ക് ഐഫോണും ആൺ സുഹൃത്തിന് ബൈക്കും വാങ്ങാനുമായിരുന്നു പദ്ധതിയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.

സ്വർണം മോഷ്ടിക്കാനുള്ള ശ്രമം ശിവൻകുട്ടി കാണുകയും ഇതിനെ ചോദ്യം ചെയ്യുകയും ചെയ്തതോടെ കൊലപാതകത്തിലേക്ക് നീങ്ങിയെന്നാണ് അന്വേഷണത്തിൽ പുറത്തുവന്ന വിവരം. കൃത്യം നടത്താനെത്തിയ കൗമാരക്കാർ പെൺകുട്ടിയുമായി വിഡിയോ കോളിൽ ബന്ധപ്പെട്ടിരുന്നതായും കൊലപാതകത്തിന്റെ ദൃശ്യങ്ങൾ പെൺകുട്ടിക്ക് കൈമാറിയതായും പൊലീസ് കണ്ടെത്തിയിരുന്നു.

അന്വേഷണം വഴിതെറ്റിക്കാനും ശ്രമം

കൊലപാതക വിവരം പുറത്തു വന്നതിനു പിന്നാലെ പെൺകുട്ടിയുടെ മൊഴികളിലെ വൈരുധ്യങ്ങളാണ് അന്വേഷണത്തിൽ നിർണായകമായത്. അന്വേഷണത്തെ സ്വന്തം പിതാവിലേക്ക് തിരിച്ചുവിടാനുള്ള ശ്രമവും പെൺകുട്ടിയുടെ ഭാഗത്തുനിന്നുണ്ടായതായി പൊലീസ് കണ്ടെത്തിയിരുന്നു. ഫോൺ സംഭാഷണങ്ങളും വാട്സ്ആപ്പ് സന്ദേശങ്ങളും ഉൾപ്പെടെയുള്ള ഡിജിറ്റൽ തെളിവുകൾ പരിശോധിച്ചതോടെയാണ് കൊലപാതകത്തിന്റെ ആസൂത്രണവും പ്രതികളുടെ പങ്കും പുറത്തു വന്നത്.

സംഭവത്തിൽ കൊല്ലം പരവൂർ സ്വദേശികളായ മൂന്ന് ആൺകുട്ടികളെയും കൊല്ലപ്പെട്ടയാളുടെ ബന്ധുവായ പെൺകുട്ടിയെയും പൊലീസ് പ്രതി ചേർത്തിരുന്നു. കൗമാരക്കാർ പ്രതികളായ കേസിൽ ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരമുള്ള നടപടികൾ പാലിച്ചാണ് അന്വേഷണം പൂർത്തിയാക്കിയത്. കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. ഇതോടെ കേസിൽ തുടർ നടപടികൾക്ക് വഴി തെളിഞ്ഞു. മൂന്ന് ആൺകുട്ടികളെ മുതിർന്നവരായി പരിഗണിക്കണമെന്ന അന്വേഷണ സംഘത്തിന്റെ ആവശ്യം ജുവനൈൽ ജസ്റ്റിസ് ബോർഡ് പരിശോധിക്കും.

Karuvatta Murder Case: The murder that shocked the state took place on the night of last August 15 in Karuvatta, Alappuzha

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചാരവിവാദത്തിന് പിന്നാലെ പടിയിറക്കം; ജെന്‍സന്‍ ഹുവാങ് രാജിവെച്ചു; കോലെറ്റ് ക്രെസ് ഇടക്കാല സിഇഒ

'ലാലേട്ടനെ പോലുള്ളവരുടെ ഡേറ്റ് സംഘടിപ്പിക്കൂ സാറെ; ആ അന്വേഷണത്തിലാണ് ഷാജി നരനിലേക്ക് എത്തുന്നത്'

740 പേജുകൾ; കരുവാറ്റ കൊലപാതകത്തിൽ കൗമാരക്കാർക്കെതിരെ കുറ്റപത്രം സമർപ്പിച്ചു

അരങ്ങേറ്റത്തില്‍ 7 വിക്കറ്റുകള്‍; 31ാം വയസില്‍ 'റെക്കോർഡ് ബുക്കിൽ' പാക് പേസര്‍!

ജെന്‍സന്‍ ഹുവാങ് രാജിവച്ചു; തച്ചങ്കരിയുടെ രോഗമെന്ത്?; ബച്ചനും മുംബൈ വിമാനത്താവളത്തിനും ബോംബ് ഭീഷണി; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍