Representational Image 
Kerala

മോഷണക്കേസില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു; പിന്നാലെ 63കാരന്‍ തൂങ്ങിമരിച്ച നിലയില്‍

വ്യാഴാഴ്ച ഉച്ചയ്ക്ക് മൂന്നോടെയായിരുന്നു സംഭവം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

കാസര്‍കോട്: ബേക്കല്‍ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചതിന് പിന്നാലെ ഗൃഹനാഥനെ വീട്ടുപരിസരത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍കോട് പനയാല്‍ പെരിയാട്ടടുക്കം മുതുവോത്ത് ബാലന്‍ (63) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് മൂന്നോടെയായിരുന്നു സംഭവം.

പെരിയാട്ടടുക്കം മുനിക്കല്ലിലെ ധന്യയുടെ വീട്ടില്‍ നിന്ന് വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ചുപവന്‍ സ്വര്‍ണവും 3,000 രൂപയും മോഷണം പോയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പരിശോധനയ്‌ക്കെത്തിയ പൊലീസ്, ബാലനെ ബേക്കല്‍ സ്റ്റേഷനിലേക്ക് കൊണ്ടുവരാന്‍ മകനോട് ആവശ്യപ്പെട്ടിരുന്നു. ഇതിനിടെയാണ് ബാലനെ വീട്ടുപരിസരത്തെ മരക്കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

വിവരമറിഞ്ഞെത്തിയ പൊലീസ് ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. പരേതരായ രാമന്‍ നായരുടെയും കല്യാണിയുടെയും മകനാണ്. ഭാര്യ: രാധ. മകന്‍: അര്‍ഷിത്.

63-Year-Old Man Found Dead After Police Summon Him to Station

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ടൂറിസ്റ്റ് ബസുകള്‍ ഇനി 'കളറാകും'; വെള്ളനിറം നിര്‍ബന്ധമാക്കിയ തീരുമാനം പിന്‍വലിച്ചു

2070ല്‍ ഇന്ത്യ ലോകത്ത് ഏറ്റവും കൂടുതല്‍ മുസ്ലിം ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യമാകും; ഹിന്ദു ശതമാനം കുറയും: പഠനം

പുതിയ എഐസിസി സെക്രട്ടറിമാരെ നിയമിച്ചു; കേരളത്തില്‍ നിന്നും എസ് ശരത്തിനും സൈമണ്‍ അലക്‌സിനും ചുമതല

കൃത്രിമക്കാൽ നൽകും; അബ്ദുൾ ജബ്ബാറിന് സഹായവാ​ഗ്ദാനവുമായി മുഖ്യമന്ത്രി

സൈലന്‍സറില്‍ അനധികൃത മാറ്റം; അമിത ശബ്ദത്തില്‍ പാഞ്ഞ ബിഎംഡബ്ല്യു കാര്‍ കസ്റ്റഡിയില്‍