കൊല്ലപ്പെട്ട പ്രഭാകര നൊണ്ട, കൊലപാതകം നടന്ന വീട്/ വിഡിയോ സ്ക്രീൻഷോട്ട് 
Kerala

പ്രഭാകര നൊണ്ടയെ ‌കൊലപ്പെടുത്തിയത് സഹോദരൻ; ക്വട്ടേഷൻ നൽകി, വീട്ടിൽ വച്ച് കുത്തിക്കൊന്നു; അറസ്റ്റ്

സ്വത്തു തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

കാസർകോട്; മഞ്ചേശ്വരത്ത് വീട്ടിൽ കയറി യുവാവിനെ കൊലപ്പെടുത്തിയ കേസിൽ സഹോദരൻ അറസ്റ്റിൽ. പ്രഭാകര നൊണ്ടയുടെ കൊലപാതകത്തിൽ സഹോദരൻ ജയറാം നൊണ്ട, മൊഗ്രാൽ പുത്തൂർ സ്വദേശി ഇസ്മയിൽ, അട്ടഗോളി സ്വദേശി ഖാലിദ് എന്നിവരാണ് പിടിയിലായത്.  സ്വത്തു തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. 

ജയറാം നൊണ്ട ക്വട്ടേഷൻ നൽകിയാണ് കൊലപാതകം നടത്തിയത്. ആറ് പേരാണ് കൊലപാതക സംഘത്തിലുള്ളതെന്നാണ് കണ്ടെത്തൽ. ഇവരിൽ മൂന്ന് പേർ ഒളിവിലാണ്. സ്വത്ത് വീതംവയ്പ്പിനെ ചൊല്ലിയുള്ള തർക്കം മൂത്തതോടെ, അനുജനെ കൊലപ്പെടുത്താൻ ജേഷ്ഠൻ ക്വട്ടേഷൻ നൽകുകയായിരുന്നു എന്നാണ്  പൊലീസ് കണ്ടെത്തൽ. 

ശനിയാഴ്ച പുലര്‍ച്ചെയാണ് ക്രൂര കൊലപാതകമുണ്ടായത്. സഹോദരന്‍ ജയറാം നൊണ്ട കത്തി ഉപയോഗിച്ച് കുത്തിക്കൊല്ലുകയായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തൽ.  താമസിക്കുന്ന വീട്ടില്‍ വച്ചാണ് പ്രഭാകര നൊണ്ട കൊല്ലപ്പെട്ടത്. കഴുത്തിലും നെഞ്ചിലുമടക്കം നിരവധിയിടങ്ങളിൽ കുത്തേറ്റിരുന്നു. കൊല്ലപ്പെട്ട പ്രഭാകര നോണ്ടയും അമ്മയും ജയറാം നൊണ്ടയും മാത്രമായിരുന്നു വീട്ടില്‍ താമസിക്കുന്നത്. കൊലക്കേസില്‍ അടക്കം നിരവധി കേസുകളില്‍ പ്രതിയാണ് കൊല്ലപ്പെട്ട പ്രഭാകര നോണ്ട. പ്രതി ജയറാം നൊണ്ടയും നിരവധി കേസുകളില്‍ പ്രതിയാണ്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം

'ആക്ഷന്‍ പറഞ്ഞതും ഓടിപ്പോയി അപ്പയെ കെട്ടിപ്പിടിച്ചു, ചുറ്റും ആളെ കണ്ടപ്പോള്‍ പേടിച്ചു'; വിജയ്‌ക്കൊപ്പമുള്ള ഡാന്‍സിനെക്കുറിച്ച് ജേസണ്‍

കാസർകോട് കടലാക്രമണം രൂക്ഷം; വീടുകൾ കടലെടുപ്പ് ഭീഷണിയിൽ, ബേക്കൽ ബീച്ച് മതിൽ തകർന്നു

പെരിങ്ങല്‍ക്കുത്ത് ഡാം തുറക്കുന്നു; ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം, മുന്നറിയിപ്പ്