പ്രതീകാത്മക ചിത്രം 
Kerala

കാസര്‍കോട് നിപ സംശയം; മരിച്ച അഞ്ച് വയസുകാരിയുടെ സ്രവം പരിശോധനയ്ക്ക് അയച്ചു

ചെങ്കളം പഞ്ചായത്തില്‍ കോവിഡ് വാക്‌സിനേഷനും പൊതുപരിപാടികളും നിര്‍ത്തിവച്ചു.

Author : സമകാലിക മലയാളം ഡെസ്ക്

കാസര്‍കോട്: കാസര്‍കോട് ചെങ്കള പഞ്ചായത്തില്‍ പനിയെ തുടര്‍ന്ന് മരിച്ച് അഞ്ച് വയസുകാരിയുടെ സ്രവം പരിശോധനയ്ക്ക് അയച്ചു. കുട്ടിക്ക് നിപ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നതിനെ തുടര്‍ന്നാണ് നടപടി. പരിശോധനാ ഫലം ഇന്ന് വൈകുന്നേരം ലഭിച്ചേക്കും.

ഇതേതുടര്‍ന്ന് ചെങ്കളം പഞ്ചായത്ത് ല്‍ കോവിഡ് വാക്‌സിനേഷനും പൊതുപരിപാടികളും നിര്‍ത്തിവച്ചു. 

കോഴിക്കോട് ആഴ്ചകള്‍ക്ക് മുന്‍പ് 13വയസുകാരന്‍ നിപ ബാധിച്ച് മരിച്ചിരുന്നു. ചാത്തമംഗലം സ്വദേശിയാണ് മരിച്ചത്. തുടര്‍ന്ന് കുട്ടിയുമായി അടുത്തിടപഴകിയ ബന്ധുക്കളുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും സാമ്പിളുകള്‍ പരിശോധിച്ചിരുന്നു. ഫലം നെഗറ്റീവായത് സംസ്ഥാനത്തിന് ആശ്വാസമായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

'ഒടിയൻ' ഒരു ഐതിഹ്യം മാത്രമല്ല, എന്റെ ഏറെ നാളായുള്ള ആഗ്രഹം'; പൃഥ്വിരാജ് പറയുന്നു

ഫോട്ടോ പോലെ ഇനി ടെക്സ്റ്റും ഉടന്‍ അപ്രത്യക്ഷമാക്കാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

SCROLL FOR NEXT