Shashi Tharoor, K C Venugopal 
Kerala

'സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായിക്കെതിരെ മിണ്ടിയാൽ എന്തായിരിക്കും ഗതി'; തരൂരിന്റെ പരാമർശങ്ങളിൽ കെ സി വേണുഗോപാൽ

സിപിഎമ്മിലാണ് ഇങ്ങനെയൊരു നേതാവെങ്കിൽ ആ പാർട്ടിയിൽ നിൽക്കാൻ പറ്റുമോയെന്നും കെ സി വേണു​ഗോപാൽ ചോദിച്ചു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി:  ശശി തരൂര്‍ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതിയെന്ന് കോൺ​ഗ്രസ് ജനറൽ സെക്രട്ടറി കെ സി വേണു​ഗോപാൽ. ടി പി ചന്ദ്രശേഖരന്റെ അനുഭവം നമുക്ക് മുന്നിലുണ്ട്. സിപിഎമ്മിലാണ് ഇങ്ങനെയൊരു നേതാവെങ്കിൽ ആ പാർട്ടിയിൽ നിൽക്കാൻ പറ്റുമോയെന്നും കെ സി വേണു​ഗോപാൽ ചോദിച്ചു. തരൂരിന്റെ പരാമർശങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്. പാർട്ടിക്ക്‌ ആശയവും നയപരിപാടികളുണ്ട്. ഏതെങ്കിലും നേതാവ് പറയുന്നതുകൊണ്ട് അത് മാറ്റാറില്ല. ഏത് നേതാവ് പറഞ്ഞാലും പ്രവർത്തകസമിതി എടുക്കുന്ന തീരുമാനവുമായി മുന്നോട്ടുപോവും. അതിൽനിന്ന് വ്യതിചലിക്കുന്നവരുടേത് വ്യക്തിപരമായ അഭിപ്രായമാണ്. കെ സി വേണു​ഗോപാൽ പറഞ്ഞു.

കമ്യൂണിസ്റ്റ് ആശയങ്ങൾ പണയംവെച്ച് അധികാരത്തിനു വേണ്ടി മോദിയുടെ മുന്നിൽ കവാത്ത് മറക്കുന്ന സർക്കാരാണിത്. പിഎംശ്രീ പദ്ധതി ഒപ്പിടുന്നതിൽ ഇടനിലക്കാരനായി നിന്നെന്ന് രാജ്യസഭയിൽ വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ പറഞ്ഞത് വാസ്തവ വിരുദ്ധമാണെങ്കിൽ ജോൺ ബ്രിട്ടാസിന് പ്രിവിലേജ് നോട്ടീസ് നൽകാമായിരുന്നു. അത് ചെയ്യാത്തത് പല കാര്യങ്ങളും വ്യക്തമാക്കുന്നുണ്ടെന്നും വേണുഗോപാൽ പറഞ്ഞു.

KC Venugopal asked what would happen if Shashi Tharoor was in the CPM and uttered a single word against Pinarayi Vijayan.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'രാഹുല്‍ ലൈംഗിക വൈകൃതമുള്ളയാള്‍; അറിഞ്ഞിട്ടും ഭാവിയിലെ നിക്ഷേപമായി അവതരിപ്പിച്ചു; കവചമൊരുക്കിയത് കോണ്‍ഗ്രസ്'

രാജിനെ വിവാഹം കഴിക്കാന്‍ സാമന്ത മതം മാറിയോ? കൊടുംപിരികൊണ്ട ചര്‍ച്ച; ചോദ്യങ്ങളോട് മൗനം പാലിച്ച് താരം

'അതൊക്കെ ജനം തീരുമാനിക്കേണ്ടത്, എന്റെ കാര്യം പാര്‍ട്ടിയും'; മൂന്നാം പിണറായി സര്‍ക്കാരിനെ കുറിച്ച് മുഖ്യമന്ത്രി

ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് പിന്നിൽ ആര്?; സ്വര്‍ണക്കൊള്ളയ്ക്ക് പിന്നിലെ വമ്പന്മാരെ കണ്ടെത്തണം: ഹൈക്കോടതി

​ശരിയായി ഉപയോ​ഗിച്ചാൽ സൂപ്പർ ഹീറോ! ചർമത്തിൽ ഗ്ലിസറിൻ ഉപയോ​ഗിക്കേണ്ടതെങ്ങനെ?

SCROLL FOR NEXT