രണ്ടാം അലോട്ട്‌മെന്റ് ഓപ്ഷന്‍ നാളെക്കൂടി പ്രതീകാത്മക ചിത്രം
Kerala

കീം 2024: രണ്ടാം അലോട്ട്‌മെന്റ് ഓപ്ഷന്‍ നാളെക്കൂടി, വിശദാംശങ്ങള്‍

ഒന്നാം ഘട്ടത്തില്‍ ഓപ്ഷനുകള്‍ രജിസ്റ്റര്‍ ചെയ്യാതിരുന്ന അര്‍ഹരായ വിദ്യാര്‍ഥികള്‍ക്കും പുതുതായി ഉള്‍പ്പെടുത്തിയ എന്‍ജിനീയറിങ് കോഴ്‌സുകളിലേക്ക് ഓപ്ഷനുകള്‍ രജിസ്റ്റര്‍ ചെയ്യാം

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: എന്‍ജിനീയറിങ്/ ഫാര്‍മസി പ്രവേശനത്തിന് ആദ്യ ഘട്ടത്തില്‍ അലോട്ട്മെന്റ് ലഭിക്കുകയും ഫീസ് ഒടുക്കുകയും ചെയ്ത വിദ്യാര്‍ഥികളും, ആദ്യ ഘട്ടത്തില്‍ അലോട്ട്മെന്റൊന്നും ലഭിക്കാത്തവരും എന്‍ജിനീയറിങ്/ ഫാര്‍മസി കോഴ്സുകളില്‍ നിലവിലുള്ള ഹയര്‍ ഓപ്ഷനുകള്‍ രണ്ടാംഘട്ട അലോട്ട്മെന്റിലേക്ക് പരിഗണിക്കപ്പെടാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നിര്‍ബന്ധമായും ഓപ്ഷന്‍ കണ്‍ഫര്‍മേഷന്‍ നടത്തണം. ഇതിനായി വിദ്യാര്‍ഥികള്‍ www.cee.kerala.gov.in se Candidate Portal- ലെ ഹോം പേജില്‍ പ്രവേശിച്ച് 'confirm' ബട്ടണ്‍ ക്ലിക്ക് ചെയ്യണം.

ഓണ്‍ലൈന്‍ ഓപ്ഷന്‍ കണ്‍ഫര്‍മേഷനെ തുടര്‍ന്ന് ഹയര്‍ ഓപ്ഷന്‍ പുന:ക്രമീകരിക്കുന്നതിനും/ആവശ്യമില്ലാത്തവ റദ്ദാക്കുന്നതിനും, പുതുതായി ഉള്‍പ്പെടുത്തിയ കോളജ്/കോഴ്‌സ്/ആര്‍ക്കിടെക്ചര്‍ കോഴ്സ് ഉള്‍പ്പെടെ പുതിയതായി ഓപ്ഷന്‍ രജിസ്റ്റര്‍ ചെയ്യുന്നതിനും ഓഗസ്റ്റ് 16ന് രാത്രി 11.59 വരെ സൗകര്യം വെബ്‌സൈറ്റില്‍ ലഭ്യമാകും. രണ്ടാം ഘട്ടത്തില്‍ പുതിയതായി ഉള്‍പ്പെടുത്തിയിട്ടുളള സ്വാശ്രയ എന്‍ജിനീയറിങ് കോളജിലേയ്ക്കും അനുബന്ധമായി ചേര്‍ത്തിട്ടുളള സര്‍ക്കാര്‍/എയ്ഡഡ് സ്വയംഭരണ/സ്വാശ്രയ ആര്‍ക്കിടെക്ചര്‍ കോളജുകളിലേയ്ക്കും ഈ ഘട്ടത്തില്‍ ഓപ്ഷനുകള്‍ പുതുതായി രജിസ്റ്റര്‍ ചെയ്യാം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഒന്നാം ഘട്ടത്തില്‍ ഓപ്ഷനുകള്‍ രജിസ്റ്റര്‍ ചെയ്യാതിരുന്ന അര്‍ഹരായ വിദ്യാര്‍ഥികള്‍ക്കും പുതുതായി ഉള്‍പ്പെടുത്തിയ എന്‍ജിനീയറിങ് കോഴ്‌സുകളിലേക്ക് ഓപ്ഷനുകള്‍ രജിസ്റ്റര്‍ ചെയ്യാം. ഓഗസ്റ്റ് 16ന് രാത്രി 11.59 വരെ ലഭിക്കുന്ന ഓപ്ഷനുകളുടെ അടിസ്ഥാനത്തില്‍ എന്‍ജിനീയറിങ് കോഴ്‌സുകളിലേയ്ക്കുള്ള രണ്ടാം ഘട്ടം/ആര്‍ക്കിടെക്ച്ചര്‍ കോഴ്‌സുകളിലേയ്ക്കുള്ള ഒന്നാം ഘട്ടം താത്കാലിക അലോട്ട്മെന്റ് ഓഗസ്റ്റ് 19ന് പ്രസിദ്ധീകരിക്കും. വിശദവിവരങ്ങള്‍ക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്‌സൈറ്റായ www.cee.kerala.gov.in ല്‍ പ്രസിദ്ധീകരിച്ചിട്ടുളള വിജ്ഞാപനം കാണുക. ഹെല്‍പ് ലൈന്‍: 0471-2525300.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

'ഒടിയൻ' ഒരു ഐതിഹ്യം മാത്രമല്ല, എന്റെ ഏറെ നാളായുള്ള ആഗ്രഹം'; പൃഥ്വിരാജ് പറയുന്നു

ഫോട്ടോ പോലെ ഇനി ടെക്സ്റ്റും ഉടന്‍ അപ്രത്യക്ഷമാക്കാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

SCROLL FOR NEXT