ജെഇഇ മെയിന്‍ രണ്ടാം സെഷന്‍ പരീക്ഷ, അപേക്ഷ ഫെബ്രുവരി 25 വരെ പ്രതീകാത്മക ചിത്രം
Kerala

കീം 2025: ബഹ്‌റൈനിലും ഹൈദരാബാദിലും പരീക്ഷാ കേന്ദ്രങ്ങള്‍ ഇല്ല

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഈ വര്‍ഷത്തെ കീം പ്രവേശന പരീക്ഷയ്ക്ക് ബഹ്‌റൈനിലും ഹൈദരാബാദിലും പരീക്ഷാ കേന്ദ്രങ്ങള്‍ ഉണ്ടാവില്ല. അപേക്ഷകരുടെ എണ്ണം കുറവായതിനാലാണ് പരീക്ഷാ കേന്ദ്രം ഒഴിവാക്കിയത്.

ആദ്യ ചോയ്‌സായി ബഹ്‌റൈനിനെയും ഹൈദരാബാദിനെയും പരീക്ഷാ കേന്ദ്രമായി തിരഞ്ഞെടുത്ത അപേക്ഷകര്‍ക്ക് അവരുടെ തുടര്‍ന്നുള്ള ഓപ്ഷനുകള്‍ക്കു അനുസൃതമായി കേന്ദ്രങ്ങള്‍ അനുവദിക്കും.

റീഫണ്ടിന് വിവരങ്ങള്‍ സമര്‍പ്പിക്കണം

2024-25 വര്‍ഷത്തെ കീം പ്രവേശനവുമായി ബന്ധപ്പെട്ട് പ്രവേശന പരീക്ഷാ കമ്മീഷണര്‍ക്ക് ഫീസ് ഒടുക്കിയിട്ടുള്ളവരില്‍ റീഫണ്ടിന് അര്‍ഹതയുളള വിദ്യാര്‍ത്ഥികള്‍ക്ക് ഒന്നാംഘട്ടം റീഫണ്ട് നല്കിയിരുന്നു. അതില്‍ അക്കൗണ്ട് ഡീറ്റെയില്‍സ് തെറ്റായതു കാരണം റീഫണ്ട് ലഭിക്കാത്തവര്‍ക്ക് ഒരിക്കല്‍കൂടി ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ അപലോഡ് ചെയ്യണം. റീഫണ്ട് റിട്ടേണ്‍ ആയ വിദ്യാര്‍ത്ഥികളുടെ ലിസ്റ്റ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. റീഫണ്ടിന് അര്‍ഹതയുള്ള വിദ്യാര്‍ത്ഥികള്‍ www.cee.kerala.gov.in se 'KEAM 2024 Candidate Portal' ലിങ്കില്‍ ആപ്ലിക്കേഷന്‍ നമ്പര്‍, പാസ്‌വേര്‍ഡ് എന്നിവ നല്‍കി പ്രവേശിച്ച് 'Submit Bank Account Details' എന്ന മെനു ഐറ്റം ക്ലിക്ക് ചെയ്ത് അവരവരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ മാര്‍ച്ച് 20 വൈകിട്ട് 5 മണിക്കുള്ളില്‍ സമര്‍പ്പിക്കണം. വിശദ വിവരങ്ങള്‍ക്ക് ഫോണ്‍: 04712525300, 2332120, 2338487.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'എന്‍ഡിഎയ്ക്ക് അധികാരം തരൂ, കേരളത്തെ വികസിതമാക്കാം; ഇത് മോദിയുടെ ഗ്യാരണ്ടി, ഹര്‍ത്താല്‍ മാഫിയയെ തുടച്ചുനീക്കും'

'ഇപ്പോഴത്തെ പെൺകുട്ടികൾ മിടുക്കരാണ്; ഉപദേശിക്കുന്നതിന് പകരം അവരിൽ നിന്ന് എന്ത് പഠിക്കാൻ കഴിയുമെന്നാണ് നോക്കേണ്ടത്'

'പടക്കളം സന്ദീപ്.... മലയാളികൾ കുറേ പേരോട് ക്രഷ് ഉണ്ട്'; വൈറലായി ശിവാം​ഗിയുടെ വാക്കുകൾ

നെറ്റികയറലും മുടി കൊഴിച്ചിലും നിങ്ങളുടെ പ്രശ്‌നമാണോ ? ഇക്കാര്യങ്ങളില്‍ കുറച്ച് ശ്രദ്ധ കൊടുക്കാം

വടിവേലുവിനെ സഹിക്കാനാകില്ല, നേരിട്ട പലതും പുറത്ത് പറയാന്‍ പറ്റില്ല; വേണ്ടെന്ന് വച്ചത് 16 സിനിമകള്‍; നടനെതിരെ സോന ഹെയ്ഡന്‍

SCROLL FOR NEXT