Kerala

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; കേരളയും മം​ഗളയും നാളെ മുതൽ പുതിയ ടൈംടേബിളിൽ; രാജധാനിയുടെ സമയത്തിലും മാറ്റം

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; കേരളയും മം​ഗളയും നാളെ മുതൽ പുതിയ ടൈംടേബിളിൽ; രാജധാനിയുടെ സമയത്തിലും മാറ്റം

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: കേരള, മംഗള, രാജധാനി എക്സ്പ്രസുകളുടെ സമയം മാറുന്നു. ന്യൂഡൽഹി- തിരുവനന്തപുരം കേരള എക്സ്പ്രസിന്റെയും നിസാമുദ്ദീൻ- എറണാകുളം മംഗള എക്സ്പ്രസിന്റെയും പുതിയ സമയം തിങ്കളാഴ്ച നിലവിൽ വരും. ഇക്കാര്യം റെയിൽവേ നേരത്തേതന്നെ അറിയിച്ചിരുന്നു. രാജധാനി എക്സ്പ്രസിന്റെ സമയം ഡിസംബർ 29 മുതൽ മാറുമെന്നാണു പുതിയ അറിയിപ്പിൽ വ്യക്തമാക്കുന്നത്. 

രാവിലെ 11.25-ന് നിസാമുദ്ദീനിൽ നിന്ന് പുറപ്പെടുന്ന രാജധാനി 29 മുതൽ രാവിലെ 6.16-നാണ് പുറപ്പെടുക. രണ്ടാം ദിവസം രാത്രി 11.45-ന് തിരുവനന്തപുരത്തെത്തും. നിലവിൽ മൂന്നാം ദിവസം പുലർച്ചെ 5.25-നാണ് എത്തുന്നത്. സമയം നേരത്തേ ആക്കിയത് എറണാകുളത്തിന് തെക്കോട്ടുള്ള യാത്രക്കാർക്ക് ഗുണകരമാകും.

രാജധാനി എക്സ്പ്രസ് നിസാമുദ്ദീൻ വിവിധ സ്റ്റേഷനുകളിൽ എത്തുന്ന സമയം: കോട്ട-10.45, വഡോദര-5.26, വസായ്‌റോഡ്-രാത്രി 9.55, പൻവേൽ-11.05, രത്നഗിരി-3.05, മഡ്ഗാവ്-രാവിലെ 7.05, കാർവാർ-8.20, ഉഡുപ്പി-10.40, മംഗളൂരു ജങ്‌ഷൻ-12, കാസർകോട്-12.49, കണ്ണൂർ-1.57, കോഴിക്കോട്-3.17, ഷൊർണ്ണൂർ-5.00, തൃശൂർ-5.53, എറണാകുളം ജങ്‌ഷൻ-7.30, ആലപ്പുഴ-8.43, കൊല്ലം-10.08, തിരുവനന്തപുരം-11.45.

മം​ഗള എക്സ്പ്രസ് നാളെ മുതൽ രാവിലെ 5.40-ന് നിസാമുദ്ദീനിൽ നിന്ന് പുറപ്പെട്ട് മൂന്നാം ദിവസം രാവിലെ ഏഴരയ്ക്ക് എറണാകുളത്തെത്തും. പ്രധാന സ്റ്റോപ്പുകൾ: രണ്ടാം ദിവസം രാത്രി 10.40-ന് മംഗാലാപുരം. കാസർകോട്-11.28, പയ്യന്നൂർ-12.03, കണ്ണൂർ-12.37, തലശ്ശേരി-12.58, കോഴിക്കോട്-2.02, തിരൂർ-2.38, പട്ടാമ്പി-3.09, ഷൊർണ്ണൂർ-3.50, തൃശൂർ-5.08, ആലുവ-6.08, എറണാകുളം-7.30.

ഡൽഹിയിൽ നിന്ന് കേരളത്തിലേക്കുള്ള മംഗളയ്ക്ക് കാഞ്ഞങ്ങാട്, നീലേശ്വരം, പഴയങ്ങാടി, വടകര, കൊയിലാണ്ടി, ഫറോക്ക്, പരപ്പനങ്ങാടി, കുറ്റിപ്പുറം എന്നീ സ്റ്റോപ്പുകൾ ഉണ്ടാവില്ല. എന്നാൽ ഡൽഹിയിലേക്കുള്ള മംഗളയ്ക്ക് ഈ സ്റ്റോപ്പുകൾ പഴയതു പോലെ തുടരും.

കേരള എക്സ്പ്രസ് രാവിലെ 11.20-ന് പകരം രാത്രി 8.10-ന് ന്യൂഡൽഹിയിൽ നിന്ന് പുറപ്പെട്ട് രണ്ടാം ദിവസം രാത്രി 10.10-ന് തിരുവനന്തപുരത്തെത്തും. രണ്ടാം ദിവസം ഉച്ചയ്ക്ക് 12.27-ന് കോയമ്പത്തൂർ, പാലക്കാട്-1.52, ഒറ്റപ്പാലം-2.19, തൃശ്ശൂർ-3.32, ആലുവ-4.30, എറണാകുളം ടൗൺ-4.55, വൈക്കം റോഡ്-5.42, കോട്ടയം-6.17, ചങ്ങനാശ്ശേരി-6.44, തിരുവല്ല-6.54, ചെങ്ങന്നൂർ-7.05, മാവേലിക്കര-7.19, കായംകുളം-7.38, കൊല്ലം-8.22, വർക്കല-8.47, തിരുവനന്തപുരം പേട്ട-9.19, തിരുവനന്തപുരം സെൻട്രൽ-10.10.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

നീറ്റ് യുജി പരീക്ഷ ഇന്ന്; എഴുതുന്നത് 22.79 ലക്ഷം വിദ്യാര്‍ത്ഥികള്‍

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

SCROLL FOR NEXT