രാ​ഹുൽ മാങ്കൂട്ടത്തിൽ (kerala assembly) 
Kerala

രാ​ഹുൽ മാങ്കൂട്ടത്തിൽ എത്തുമോ? നിയമസഭാ സമ്മേളനം ഇന്ന് മുതൽ; ഭരണ പക്ഷത്തും പ്രതിപക്ഷത്തും ഒട്ടേറെ വിവാദങ്ങൾ

ഒക്ടോബർ 10 വരെയാണ് സമ്മേളനം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം. സംസ്ഥാന സർക്കാരിനും പ്രതിപക്ഷത്തിനുമെതിരെ നിരവധി വിവാദങ്ങൾ കത്തി നിൽക്കുന്നതിനിടെയാണ് സമ്മേളനം. ഒക്ടോബർ 10 വരെയാണ് നിയമസഭാ സമ്മേളനം നടക്കുക. ലൈം​ഗിക ആരോപണത്തിൽ ഉൾപ്പെട്ട പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ ഇന്ന് സഭയിൽ എത്തുമോ എന്നതാണ് ആകാംക്ഷ.

മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻ, മുൻ സ്പീക്കർ പിപി തങ്കച്ചൻ, പീരുമേട് എംഎൽഎ വാഴൂർ സോമൻ എന്നിവർക്ക് ആദരാഞ്ജലി അർപ്പിച്ച് സഭ ഇന്നത്തേക്ക് പിരിയും.

രാഹുൽ മാങ്കൂട്ടത്തിൽ സഭയിലെത്തുന്നതിനെ എതിർത്തും അനുകൂലിച്ചും കോ​ൺ​ഗ്രസിൽ തന്നെ രണ്ട് അഭിപ്രായങ്ങളുണ്ട്. പാർലമെന്ററി പാർട്ടിയിൽ നിന്നു രാഹുൽ മാങ്കൂട്ടത്തിലിനെ പുറത്താക്കിയെന്നു കാണിച്ച് പ്രതിപക്ഷ നേതാവ് സ്പീക്കർക്ക് കത്ത് നൽകിയിരുന്നു. അതിനാൽ രാഹുൽ എത്തിയാൽ തന്നെ പ്രതിപക്ഷ സ്ഥാനത്ത് ഇരിക്കാൻ സാധിക്കില്ല. പങ്കെടുത്താൽ പ്രത്യേക ബ്ലോക്കിലായിരിക്കും ഇരിപ്പിടം.

സംസ്ഥാനത്തെ പൊലീസ് മൂന്നാമുറ, തൃശൂരിലെ സിപിഎം നേതാക്കളുടെ അനധികൃത സ്വത്ത് സമ്പാദനത്തെക്കുറിച്ചുള്ള ഫോൺ സംഭാഷണം പുറത്തായത്, വയനാട്ടിലെ കോൺ​ഗ്രസ് നേതാവിന്റെ ആത്മഹത്യ അടക്കമുള്ള വിവാദങ്ങൾ ഭരണപക്ഷത്തും പ്രതിപക്ഷത്തും കത്തി നിൽക്കുന്നുണ്ട്. ഈ സമ്മേളന കാലത്ത് സഭ പ്രക്ഷുബ്ധമാകുമെന്ന് ഉറപ്പാണ്.

Kerala Assembly session comes amid several controversies against the state government and the opposition.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സ്വര്‍ണം കവരാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് അവസരം ഒരുക്കി'; ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാര്‍ അറസ്റ്റില്‍

'വോട്ടര്‍മാര്‍ക്ക് ഇരിപ്പിടം ഉറപ്പാക്കണം, വെള്ളം നല്‍കണം, തിരക്ക് അറിയാന്‍ മൊബൈല്‍ ആപ്പ്'; നിര്‍ദേശങ്ങളുമായി ഹൈക്കോടതി

റിയല്‍ ടൈം ബുക്കിങ് വഴി ഒരുദിവസം 20,000 ഭക്തര്‍ക്ക് ദര്‍ശനം, തീര്‍ഥാടന പാതയില്‍ സ്വാഭാവിക മരണത്തിനും നഷ്ടപരിഹാരം; ശബരിമല വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നുമുതല്‍

ശബരിമല സ്വർണക്കൊള്ളയിൽ മുൻ എക്‌സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാർ അറസ്റ്റിൽ, പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്!; ഈ മാസം 11 ദിവസം ബാങ്ക് അവധി, പട്ടിക ഇങ്ങനെ

SCROLL FOR NEXT