kerala assembly election 2026 
Kerala

മുന്നിൽ‌ 2 പ്രവൃത്തി ദിനങ്ങൾ മാത്രം; നാമനിർദ്ദേശ പത്രിക നൽകാൻ നേതാക്കളുടെ നീണ്ട നിര; മത്സരചിത്രം തെളിയുന്നു

തിങ്കളാഴ്ചയാണ് പത്രിക നൽകാനുള്ള അവസാന ദിനം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി തിങ്കളാഴ്ച അവസാനിക്കാരിനിരിക്കെ ഇന്ന് കൂടുതൽ നേതാക്കൾ പത്രിക സമർപ്പിക്കും. മന്ത്രിമാരായ വി ശിവൻ കുട്ടി, മുഹമ്മദ് റിയാസ്, സജി ചെറിയാൻ അടക്കമുള്ളവർ ഇന്ന് പത്രിക നൽകും. രമേശ് ചെന്നിത്തല, കെപിസിസി ആധ്യക്ഷൻ സണ്ണി ജോസഫ്, കെ മുരളീധരൻ അടക്കമുള്ള കോൺ​ഗ്രസ് നേതാക്കളും ഇന്ന് പത്രിക സമർ‌പ്പിക്കും. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, വി മുരളീധരൻ, ആർ ശ്രീലേഖ എന്നിവരും ഇന്നാണ് പത്രി നൽകുന്നത്.

അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കുന്ന ജി സുധാകരൻ ഇന്ന് പത്രിക നൽകും. ധർമ്മടത്ത് മത്സരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ വ്യാഴാഴ്ച തന്നെ പത്രിക സമർപ്പിച്ചു. റോഡ് ഷോ അടക്കമുള്ള ശക്തിപ്രകടനങ്ങളുമായി കളം നിറയുന്നതിനിടെയാണ് പലരും പത്രിക സമർപ്പിക്കാൻ ഒരുങ്ങുന്നത്.

നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ ഫലത്തിൽ രണ്ട് പ്രവൃത്തി ദിനങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. ഇന്ന് കഴിഞ്ഞാൽ ഈ മാസം 23 തിങ്കളാഴ്ചയാണ് പത്രിക നൽകാനുള്ള അവസാന ദിനം. 24നാണ് സൂക്ഷ്മ പരിശോധന. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ഈ മാസം 26. ഏപ്രിൽ 9നാണ് സംസ്ഥാനത്ത് വോട്ടെടുപ്പ്. മെയ് നാലിന് വോട്ടെണ്ണൽ.

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു പിന്നാലെ സ്ഥാനാർഥികളെ പ്രഖ്യാപിച്ച എൽഡിഎഫ്, എൻഡിഎ മുന്നണികൾ ചില മണ്ഡലങ്ങളിൽ ഇപ്പോഴും സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടില്ല. വൈകിയാണെങ്കിലും യുഡിഎഫ് 140 മണ്ഡലങ്ങളിലും സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്.

എൽഡിഎഫിന്റെ അഞ്ച് മണ്ഡലങ്ങളിലാണ് ഇനി സ്ഥാനാർഥികളെ പ്രഖ്യാപിക്കാനുള്ളത്. തിരുവനന്തപുരത്ത് നടൻ സുധീർ കരമനയെ തീരുമാനിച്ചെങ്കിലും പ്രഖ്യാപനമുണ്ടായിട്ടില്ല. മന്ത്രി വി അബ്ദുറഹിമാൻ തിരൂരിലേക്ക് മാറിയതോടെ താനൂരിൽ സ്ഥാനാർഥിയില്ലാതായി. മങ്കടയിൽ എംപി അലവിയുടെ കാര്യവും തീരുമാനമായിട്ടില്ല. ഐഎൻഎല്ലിനു നൽകിയ കാസർക്കോട് സീറ്റിൽ ഷാനവാസ് പാദൂരിനെയാണ് സ്ഥാനാർഥിയായി തീരുമാനിച്ചിരിക്കുന്നത്. പ്രഖ്യാപനം ഇന്നുണ്ടാകും. വള്ളിക്കുന്ന് സീറ്റും ഐഎൻഎല്ലിനു നൽകിയിട്ടുണ്ട്. ഈ സീറ്റിലും സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല.

ബിജെപിയിലടക്കം സ്ഥാനാർഥി നിർണയം പൂർത്തിയായിട്ടില്ല എന്നതാണ് എൻഡിഎയിലും സ്ഥിതി. ബിജെപി രണ്ട് ഘട്ടങ്ങളിലായി 86 സീറ്റുകളിലേക്കുള്ള പട്ടികയാണ് പുറത്തുവിട്ടത്.

kerala assembly election 2026: More leaders will file their nominations today

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ലക്ഷ്യത്തിന് അടുത്തെത്തി, ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ആലോചന'; യുഎസ്

അന്ന് 'മഞ്ഞുമ്മൽ ബോയ്സ്', ഇന്ന് 'സൂചിമല ബോയ്'! 100 അടി താഴ്ചയിലേക്ക് വീണു; 14 മണിക്കൂർ നീണ്ട സാഹസിക രക്ഷാപ്രവർത്തനം, ഒടുവിൽ...

രാവിലെ വീട്ടിൽ നിന്നു കോളജിലേക്ക് പോയി, തിരിച്ചെത്തിയില്ല; എംബിഎ വിദ്യാർഥിനിയുടെ മൃതദേഹം തോട്ടിൽ

ഡോ. വന്ദന ദാസ് കൊലക്കേസ്, ശിക്ഷാവിധി ഇന്ന്

ദമ്പതിമാരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹങ്ങൾക്ക് ദിവസങ്ങളുടെ പഴക്കം

SCROLL FOR NEXT