Kerala Assembly Elections RJD Candidates 
Kerala

ശ്രേയാംസ്‌ കുമാറില്ല, കല്‍പ്പറ്റയില്‍ അനില്‍ കുമാര്‍, ആര്‍ജെഡി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

ആര്‍ജെഡി സംസ്ഥാന അധ്യക്ഷന്‍ എം വി ശ്രേയാംസ് കുമാറാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ വടകര, കല്‍പ്പറ്റ, കൂത്തുപറമ്പ് മണ്ഡലങ്ങളിലെ ആര്‍ജെഡി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. വടകരയില്‍ എം കെ ഭാസ്‌കരനും കൂത്തുപറമ്പില്‍ പി കെ പ്രവീണും കല്‍പറ്റയില്‍ മുന്‍ കോണ്‍ഗ്രസ് നേതാവ് പി.കെ അനില്‍ കുമാറും മത്സരിക്കും. ആര്‍ജെഡി സംസ്ഥാന അധ്യക്ഷന്‍ എം വി ശ്രേയാംസ് കുമാറാണ് മണ്ഡലങ്ങളിലെ എല്‍ഡിഎഫ്‌ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്.

എം വി ശ്രേയാംസ് കുമാര്‍ കഴിഞ്ഞ അഞ്ചു തവണയായി മത്സരിച്ച മണ്ഡലത്തിവാണ് മുന്‍ കോണ്‍ഗ്രസ് നേതാവിനെ ഇറക്കി ഇത്തവണ പുതിയ പരീക്ഷണത്തിന് ഒരുങ്ങുന്നത്. വയനാട് ഡിസിസി സെക്രട്ടറിയും ഐഎന്‍ടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായിരുന്ന അനില്‍ കുമാര്‍ അഞ്ച് വര്‍ഷം മുന്‍പാണ് കോണ്‍ഗ്രസ് വിട്ട് ആര്‍ ജെ ഡിയില്‍ ചേര്‍ന്നത്. വയനാട്ടിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായിരുന്ന പി കെ ഗോപാലന്റെ മകനാണ് അനില്‍കുമാര്‍.

കൂത്തുപറമ്പില്‍ നിലവിലെ എം എല്‍ എ കെ പി. മോഹനന്റെ സഹോദരപുത്രനാണ് പി കെ പ്രവീണ്‍. പാനൂര്‍ നഗരസഭാ കൗണ്‍സിലറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരള ഓട്ടോമൊബൈല്‍ ലിമിറ്റഡ് ഡയറക്ടറാണ്. നാലു വര്‍ഷം യുവജനതാദള്‍ സംസ്ഥാന പ്രസിഡന്റായും പ്രവര്‍ത്തിച്ചു. കേരഫെഡ്, യുണൈറ്റഡ് ഇലക്ട്രിക് ഇന്‍ഡസ്ട്രീസ് ഡയറക്ടര്‍ എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. ആര്‍ ജെ ഡി ജില്ലാ പ്രസിഡന്റാണ് എം കെ ഭാസ്‌കരന്‍.

താന്‍ മത്സരിക്കണമെന്ന് മുന്നണിയില്‍ നിന്ന് നിര്‍ബന്ധം ഉണ്ടായിരുന്നിട്ടും മറ്റുള്ളവര്‍ക്ക് അവസരം നല്‍കുന്നതിന്റെ ഭാഗമായിട്ടാണ് ഇത്തവണ സ്ഥാനാര്‍ഥിയാകാതിരുന്നതെന്ന് എം വി ശ്രേയാംസ് കുമാര്‍ പറഞ്ഞു.

RJD has announced its candidates for Kerala Assembly Elections Vadakara, Kalpetta and Koothuparamba constituencies in the assembly elections.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT