പ്രതീകാത്മക ചിത്രം 
Kerala

അവസാനത്തെ മൂന്ന് ടിക്കറ്റെടുത്തു, മൂന്നൂം അടിച്ചു; ഓട്ടോ ഡ്രൈവറെ തേടി 80ലക്ഷത്തിന്റെ ഭാ​ഗ്യമെത്തി 

പിജി 455383 എന്ന നമ്പർ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

തൃശ്ശൂർ: ലോട്ടറി വിൽപനക്കാരന്റെ പക്കൽ അവശേഷിച്ച മൂന്ന് ടിക്കറ്റുകളുമെടുത്ത ഓട്ടോ ഡ്രൈവർക്ക് ഒന്നാം സമ്മാനമടക്കം മൂന്ന് ടിക്കറ്റിനും ഭാ​ഗ്യമടിച്ചു. കാരുണ്യ പ്ലസ് ഭാ​ഗ്യക്കുറിയുടെ ഒന്നാം സമ്മാനമാണ് ബെന്നി (58) തേടിയെത്തിയത്. ബെന്നി എടുത്ത പിജി 455383 എന്ന നമ്പർ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. 

കാരുണ്യ പ്ലസിന്റെ മൂന്ന് ടിക്കറ്റുകളാണ് ബെന്നി വാങ്ങിയത്.  80 ലക്ഷത്തിന് പുറമെ മറ്റു 2 ടിക്കറ്റുകൾക്ക് 8,000രൂപ വീതം സമാശ്വാസ സമ്മാനവുമുണ്ട്. ‌സെപ്റ്റംബർ ഒന്നിനാണ് നറുക്കെടുപ്പ് നടന്നത്. 

പാന്തോട് സെന്ററിലെ ഓട്ടോ ഡ്രൈവറാണ് ബെന്നി. ഒളരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് ഓട്ടോയുമായി പോയി തിരികെ വരുമ്പോഴായിരുന്നു ബെന്നി ടിക്കറ്റുകൾ വാങ്ങിയത്. അന്നാസ് ആണ് ബെന്നിയുടെ ഭാ​ര്യ. ഷാരോൺ ദീപ്തി, ട്വിങ്കിൾ റോസ്, അമൽ ജ്യോതി എന്നിവരാണ് മക്കൾ. സമ്മാനത്തുക മക്കളുടെ വിദ്യാഭ്യാസം, വിവാഹം എന്നിവയ്ക്കായി ഉപയോഗിക്കാനാണ് ബെന്നിയുടെ ആ​ഗ്രഹം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'2029ലും കോൺഗ്രസ് തോൽക്കും, സമരം കുടിയേറ്റക്കാരെ സംരക്ഷിക്കാൻ'; അമിത് ഷാ

'ദാദ' വിളിച്ചു... 'യുവരാജ് സിങ്' ഡല്‍ഹി ക്യാപിറ്റല്‍സ് സഹ പരിശീലകന്‍!

ആൾക്കൂട്ട കൊലപാതകം? പാലക്കാട് ഭിക്ഷാടകനെ തല്ലിക്കൊന്നു, 5 പേർ പിടിയിൽ

'അടുത്ത സമരം സർപ്രൈസ്', പിണറായിയുടെ വാദങ്ങളെ പിന്തുണച്ച് സർക്കാർ... ഇന്നത്തെ 5 പ്രധാന വാർത്തകൾ

പൊലീസ് 'തലയ്ക്ക്' അടിക്കില്ല എന്നാണല്ലോ പറഞ്ഞത്, എന്നിട്ടോ?, വിമർശിച്ച് പിണറായി