Electric Vehicle file
Kerala

ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വില കുറയും, നികുതിയില്‍ ഇളവ്; പിഴഭാരം കുറയ്ക്കാന്‍ ഇ- ചെല്ലാന്‍ ആംനസ്റ്റി പദ്ധതി

പരിസ്ഥിതി സൗഹൃദമായ ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുന്നത് പ്രോത്സാഹിപ്പിക്കാന്‍ നികുതി ഇളവ് പ്രഖ്യാപിച്ച് സംസ്ഥാന ബജറ്റ്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

തിരുവനന്തപുരം: പരിസ്ഥിതി സൗഹൃദമായ ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുന്നത് പ്രോത്സാഹിപ്പിക്കാന്‍ നികുതി ഇളവ് പ്രഖ്യാപിച്ച് സംസ്ഥാന ബജറ്റ്. പത്തുലക്ഷം രൂപ വരെ വിലയുള്ള ഇലക്ട്രിക് വാഹനങ്ങളുടെ റോഡ് നികുതി നിലവില്‍ അഞ്ചു ശതമാനത്തില്‍ നിന്ന് മൂന്ന് ശതമാനമായി കുറച്ചു. 15 ലക്ഷം മുതല്‍ 20 ലക്ഷം രൂപ വരെ വിലയുള്ള ഇലക്ട്രിക് വാഹനങ്ങളുടെ റോഡ് നികുതി നിലവിലെ എട്ടു ശതമാനത്തില്‍ നിന്ന് അഞ്ചു ശതമാനമായി കുറയ്ക്കുമെന്നും മുഖ്യമന്ത്രി വി ഡി സതീശന്‍ ബജറ്റ് പ്രസംഗത്തില്‍ അറിയിച്ചു.

ഇതില്‍ പത്തുമുതല്‍ പതിനഞ്ച് ലക്ഷം രൂപ വരെ വിലയിലുള്ള ഇലക്ട്രിക് വാഹനങ്ങളുടെ റോഡ് നികുതിയില്‍ മാറ്റം ഉണ്ടാവില്ല. അഞ്ചു ശതമാനമായി തന്നെ തുടരും. അതേസമയം 40 ലക്ഷത്തിന് മുകളില്‍ വിലയുള്ള ഇലക്ട്രിക് വാഹനങ്ങളുടെ റോഡ് നികുതി നിലവിലെ 10 ശതമാനത്തില്‍ നിന്ന് 15 ശതമാനമായി വര്‍ധിപ്പിക്കും. മറ്റു നികുതി നിരക്കുകളില്‍ മാറ്റമില്ലെന്നും വി ഡി സതീശന്‍ വ്യക്തമാക്കി. 50 ശതമാനം പിഴ മാത്രം അടച്ച് ഇ- ചെല്ലാനുകള്‍ തീര്‍പ്പാക്കുന്നതിനായി ഇ- ചെല്ലാന്‍ ആംനസ്റ്റി പദ്ധതി നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

kerala budget 2026: Prices of electric vehicles will be reduced, tax exemptions will be provided; e-challan amnesty scheme to reduce the burden of fines

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Kerala Budget 2026 Live: കിഫ്ബിക്ക് വിദഗ്ധ സമിതി, എന്‍പിഎസ് പരിഷ്‌കരിക്കും; വമ്പന്‍ പ്രഖ്യാപനങ്ങളില്ലാതെ സംസ്ഥാന ബജറ്റ്

ട്രോളിങ് നിരോധനം: മീന്‍വില ഇരട്ടിയായി, മത്തിയും അയലയും തൊട്ടാല്‍ 'പൊള്ളും'

സ്വകാര്യ ബസുകള്‍ക്ക് ആശ്വാസം, നികുതിയില്‍ 50 ശതമാനം ഇളവ്; ടൂറിസ്റ്റ് ബസുകളുടെ നികുതിയും കുറയും

തിരുവനന്തപുരത്ത് രണ്ടാം മെഡിക്കൽ കോളജ്, മലപ്പുറത്ത് കാൻസർ സെന്റർ; 40 കഴിഞ്ഞവർക്ക് സൗജന്യ വാർഷിക പരിശോധന

'ആ... വെള്ളക്കാരൊക്കെ കരഞ്ഞു എന്ന് പറയുന്നു'; 'ബാലൻ' കാനിൽ പ്രദർശിപ്പിച്ചതിനെക്കുറിച്ച് ജീൻ പോൾ ലാൽ