മുഖ്യമന്ത്രി പിണറായി വിജയന്‍ / ഫയല്‍ ചിത്രം 
Kerala

പിണറായി വിജയന് ഇന്ന് 77–ാം പിറന്നാൾ 

തൃക്കാക്കരയിലെ തെരഞ്ഞെടുപ്പ് പ്രചാരണ തിരക്കുകളിലാണ് മുഖ്യമന്ത്രി ഇന്ന്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 77–ാം പിറന്നാൾ. സർക്കാറിന്‍റെ അംഗബലം സെഞ്ച്വറിയിലെത്തിക്കാനുള്ള ശ്രമങ്ങൾക്ക് ചുക്കാൻ പിടിക്കാൻ തൃക്കാക്കരയിലെ തെരഞ്ഞെടുപ്പ് പ്രചാരണ തിരക്കുകളിലാണ് മുഖ്യമന്ത്രി ഇന്ന്. പതിവുപോലെ ഇക്കുറിയും ജന്മദിനത്തിൽ ആഘോഷങ്ങളോ ചടങ്ങുകളോ ഉണ്ടാകില്ലെന്നാണ് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചത്. 

ഔദ്യോഗിക രേഖകളിൽ മാർച്ച് 21 ആണ് പിണറായി വിജയന്റെ ജന്മദിനം. അഞ്ച് വർഷം മുൻപ് 2016 മേയ് 25ന് കേരളത്തിന്റെ മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുന്നതിന് തലേന്നാളാണ് തന്റെ യഥാർഥ ജനനത്തീയതി ആദ്യമായി അദ്ദേഹം തുറന്നു പറഞ്ഞത്. 1945 മെയ് 24നാണ് മുഖ്യമന്ത്രി ജനിച്ചത്. 15 വര്‍ഷത്തിലേറെ സംസ്ഥാന സെക്രട്ടറിയായി സിപിഎമ്മിനെ നയിച്ചു റെക്കോര്‍ഡിട്ട നേതാവ് ഇന്ന് ഇന്ത്യയില്‍ ഇടതുപക്ഷത്തിന്റെ ഏക മുഖ്യമന്ത്രിയാണ്. 

ഈ വാര്‍ത്ത കൂടി വായിക്കാം  

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഭരണം തുടങ്ങി', ഇടിമിന്നലേറ്റ് മരിച്ച വിദ്യാര്‍ഥികളുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരത്തുക നല്‍കണം; ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ട് കെ സി വേണുഗോപാല്‍

Kerala CM Selection Live: നാളെ അടിയന്തര യോഗം വിളിച്ച് മുസ്ലീംലീഗ്

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, ഇടിമിന്നല്‍ മുന്നറിയിപ്പ്

'അമ്പോ... കിടിലൻ ബൗളിങ്' ; ഹൈദരാബാദിനെ എറിഞ്ഞൊതുക്കി ഗുജറാത്ത്, പോയിന്റ് പട്ടികയിൽ ഒന്നാമത്

Today's Rashi Phalam may 13|പുതിയ അവസരങ്ങൾ ലഭിക്കും,ജോലിയിൽ ഉയർച്ച നേടും

SCROLL FOR NEXT