മുഖ്യമന്ത്രി വിഡി സതീശനും എസ് സോമനാഥും  ബി പി ദീപു/ എക്സ്പ്രസ് ചിത്രം
Kerala

എസ് സോമനാഥിനെ സര്‍ക്കാരിന്റെ ശാസ്ത്ര ഉപദേശകനാകാന്‍ ക്ഷണിച്ച് മുഖ്യമന്ത്രി; സന്തോഷമെന്ന് ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍

പ്രശസ്തമായ വിദേശ സര്‍വ്വകലാശാലകള്‍ സംസ്ഥാനത്ത് തങ്ങളുടെ കേന്ദ്രങ്ങള്‍ ആരംഭിക്കണമെന്ന് ആഗ്രഹിക്കുന്നതായി മുഖ്യമന്ത്രി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

തിരുവനന്തപുരം: ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ എസ് സോമനാഥിനെ സംസ്ഥാന സര്‍ക്കാരിന്റെ ശാസ്ത്ര ഉപദേശകനാകാന്‍ ക്ഷണിച്ച് മുഖ്യമന്ത്രി വിഡി സതീശന്‍. സര്‍ക്കാരിന്റെ ഫ്‌ലാഗ്ഷിപ്പ് പദ്ധതികളായ ഗ്ലോബല്‍ ജോബ് വാച്ച് ടവര്‍, സ്‌പേസ് എക്കണോമി എന്നിവയില്‍ ഉപദേശകനാകാനാണ് അഭ്യര്‍ത്ഥിച്ചത്. എന്‍ രാമചന്ദ്രന്‍ സ്മാരക പുരസ്‌കാരം സോമനാഥിന് സമ്മാനിച്ചശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി വിഡി സതീശന്‍.

മുഖ്യമന്ത്രിയുടെ ക്ഷണത്തില്‍ വളരെ സന്തോഷമെന്ന് എസ് സോമനാഥ് പ്രതികരിച്ചു. പ്രശസ്തമായ വിദേശ സര്‍വ്വകലാശാലകള്‍ സംസ്ഥാനത്ത് തങ്ങളുടെ കേന്ദ്രങ്ങള്‍ ആരംഭിക്കണമെന്ന് ആഗ്രഹിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു. ഇത് കേരളത്തെ ഒരു വിദ്യാഭ്യാസ കേന്ദ്രമാക്കി മാറ്റുന്നതിനും സംസ്ഥാനത്തുനിന്നും, ഉന്നത പഠനത്തിനും ജോലിക്കുമായി മിടുക്കരായ യുവാക്കള്‍ കൂട്ടത്തോടെ വിദേശത്തേക്ക് പോകുന്നത് ( ബൗദ്ധിക ചോര്‍ച്ച) തടയുന്നതിനും സഹായിക്കും.

സംസ്ഥാനത്ത് യുവാക്കളുടെ എണ്ണം കുറയുകയും മുതിര്‍ന്ന പൗരന്മാരുടെ എണ്ണം കൂടുകയുമാണ് ചെയ്യുന്നത്. വികസന പദ്ധതികള്‍ ആവിഷ്‌കരിക്കുമ്പോള്‍ ഈ പ്രവണത കണക്കിലെടുക്കണം. യുവാക്കള്‍ക്ക് ആവശ്യമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നല്‍കിക്കൊണ്ടും, അവരുടെ യോഗ്യതയ്ക്ക് അനുസൃതമായ ജോലികള്‍ ഉറപ്പാക്കിക്കൊണ്ടും യുവാക്കളെ ഇവിടെത്തന്നെ നിലനിര്‍ത്താന്‍ സംസ്ഥാനത്തിന് സാധിക്കണം.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) തൊഴിലിന്റെ സ്വഭാവത്തെത്തന്നെ മാറ്റിമറിച്ചുകൊണ്ടിരിക്കുകയാണ്. അതുകൊണ്ട് കൂടിയാണ് ബജറ്റില്‍ നോളഡ്ജ് വാലി പദ്ധതിയും ഗ്ലോബല്‍ വാച്ച് ടവറും ഉള്‍പ്പെടുത്തിയതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

രാമചന്ദ്രന്‍ അന്തസ്സുള്ള മാന്യനായ ഒരു പത്രപ്രവര്‍ത്തകനാണെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു. ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ അച്യുത്ശങ്കര്‍ എസ് നായര്‍, എന്‍ രാമചന്ദ്രന്‍ ഫൗണ്ടേഷന്‍ പ്രസിഡന്റ് പ്രഭ വര്‍മ്മ, സെക്രട്ടറി പി പി ജെയിംസ്, വൈസ് പ്രസിഡന്റ് ബാബു ദിവാകരന്‍, കേരള കൗമുദി ചീഫ് എഡിറ്റര്‍ ദീപു രവി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Kerala CM VD Satheesan invites S Somanath to serve as advisor to government

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിഎം ശ്രീയില്‍ മുഖ്യമന്ത്രിക്ക് ഹൈക്കമാന്‍ഡിന്റെ 'ചെക്ക്'; സര്‍ക്കാര്‍ തീരുമാനത്തില്‍ കടുത്ത വിയോജിപ്പ്

കെഎസ്ആർടിസി കംഫർട്ട് സ്റ്റേഷനിലെ മലിനജലം ജനവാസ മേഖലയിലേക്ക്; പാലക്കാട് മൈത്രി നഗർ നിവാസികൾ ദുരിതത്തിൽ

ഞങ്ങള്‍ ലെസ്ബിയന്‍സ് ആണെന്ന് പറയുന്നവരോട്, എന്റെ ചാച്ചു കല്യാണം കഴിച്ചു; എനിക്കുമുണ്ടൊരു ജീവിതം: അശ്വതി

പ്ലസ് ടു യോഗ്യത മതി! ഔഷധിയിൽ സർക്കാർ ജോലി; പുരുഷന്മാർക്ക് അവസരം

തൃശ്ശൂർ നഗരത്തിൽ കുഴികൾ പെരുകുന്നു; തിരിഞ്ഞുനോക്കാതെ കോർപ്പറേഷൻ, രൂക്ഷമായ ഗതാഗതക്കുരുക്ക്