ടെലിവിഷൻ സ്ക്രീൻഷോട്ട് 
Kerala

ഉമ്മൻ ചാണ്ടിയെ കാണാൻ നേരിട്ടെത്തി പിണറായി വിജയൻ; പിറന്നാള്‍ ആശംസിച്ച് പൊന്നാടയണിയിച്ച് മുഖ്യമന്ത്രി

ആലുവ ഗസ്റ്റ് ഹൗസിൽ എത്തിയായിരുന്നു സന്ദർശനം

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടിക്കു നേരിട്ടെത്തി പിറന്നാള്‍ ആശംസകളറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് നേരിട്ട് ആലുവ ഗസ്റ്റ് ഹൗസിലേക്ക് എത്തുകയായിരുന്നു മുഖ്യമന്ത്രി. ഉമ്മന്‍ ചാണ്ടിയെ പൊന്നാട അണിയിച്ചാണ് മുഖ്യമന്ത്രി മടങ്ങിയത്.

ആരോഗ്യപരമായ കാരണങ്ങളാല്‍ ഉമ്മന്‍ചാണ്ടി കൊച്ചി ആലുവ പാലസ് ഗസ്റ്റ് ഹൗസില്‍ വിശ്രമത്തിലാണ്. ഉമ്മന്‍ ചാണ്ടിയുടെ കുടുംബാംഗങ്ങളും ഇവിടെയുണ്ടായിരുന്നു. രോ​ഗവിവരങ്ങളെക്കുറിച്ചും ചികിത്സയെക്കുറിച്ചും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയോടും കുടുംബാം​ഗങ്ങളോടും നേരിട്ട് ചോദിച്ചറിഞ്ഞു. പൂര്‍ണവിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുള്ളത്. കഴിഞ്ഞ ഒരാഴ്ചയായി ആലുവ രാജഗിരി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഉമ്മൻ ചാണ്ടി. വിദഗ്ധ ചികിത്സയ്ക്കായി അദ്ദേഹം ഈയാഴ്ച തന്നെ ജര്‍മ്മനിക്ക് തിരിക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ഭാര്യയെ കൊലപ്പെടുത്തി മുങ്ങി; 25 വര്‍ഷത്തിന് ശേഷം ഭര്‍ത്താവ് പിടിയില്‍

പ്രതികയ്ക്ക് ഇടമില്ല, യസ്തിക തിരിച്ചെത്തി; വനിതാ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

പെന്‍ഷന്‍ അപേക്ഷക്കായി എത്തി, നഗരസഭ ജീവനക്കാരിയെ കടിച്ച് പരിക്കേല്‍പ്പിച്ച് സ്ത്രീ

6000 വിസകൾ, വിദ്യാർഥികൾക്ക് കൂടുതൽ അവസരം; ഇന്ത്യ–ന്യൂസിലൻഡ് കരാർ അവസരങ്ങളുടെ പുതിയ വാതിൽ തുറക്കുന്നു

SCROLL FOR NEXT