സ്വാതന്ത്ര്യദിനത്തില്‍ ദേശീയ പതാകയ്ക്ക് പകരം കോണ്‍ഗ്രസ് പതാക ഉപയോഗിച്ചപ്പോള്‍  
Kerala

'കയ്യബദ്ധം പറ്റിയതാ, നാറ്റിക്കരുത്'; സ്വാതന്ത്ര്യദിനത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ ഉയര്‍ത്തിയത് കോണ്‍ഗ്രസ് പതാക!

പത്തുമിനിറ്റിനകം തെറ്റുമനസിലാക്കി കൊടി മാറ്റിയെങ്കിലും പതാക ഉയര്‍ത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ നാടാകെ പ്രചരച്ചതിനാല്‍ സംഭവം വിവാദമായി.

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സ്വാതന്ത്ര്യദിനത്തില്‍ ദേശീയ പതാകക്ക് പകരം സിപിഎം ബ്രാഞ്ച് കമ്മിറ്റി ഉയര്‍ത്തിയത് കോണ്‍ഗ്രസ് പതാക. ഏലൂര്‍ പുത്തലത്താണ് സംഭവം. പത്തുമിനിറ്റിനകം തെറ്റുമനസിലാക്കി കൊടി മാറ്റിയെങ്കിലും പതാക ഉയര്‍ത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ നാടാകെ പ്രചരച്ചതിനാല്‍ സംഭവം വിവാദമായി.

ലോക്കല്‍ കമ്മിറ്റി അംഗവും പാര്‍ട്ടി അംഗങ്ങളും മറ്റും പങ്കെടുത്ത ചടങ്ങില്‍ ഒരാള്‍ പോലും പതാകയിലെ മാറ്റം ശ്രദ്ധിച്ചില്ല. വിവാദമായതിനെ തുടര്‍ന്ന് സിപിഎം നേതൃത്വം അന്വേഷണം നടത്തിയപ്പോള്‍ അബദ്ധം പറ്റിയതാണെന്ന് ബന്ധപ്പെട്ടവര്‍ വിശദീകരണം നല്‍കിയെന്നും കൂടുതല്‍ നടപടികളിലേക്കൊന്നും പാര്‍ട്ടി തല്‍ക്കാലമില്ലെന്നും ലോക്കല്‍ സെക്രട്ടറി കെബി സുലൈമാന്‍ പറഞ്ഞു

ദേശീയപതാക കൂടാതെ എല്ലാ പാര്‍ട്ടികളുടെയും കൊടി തന്റെ പക്കലുണ്ടെന്നും സ്വാതന്ത്യദിനത്തില്‍ ഉയര്‍ത്താനുള്ള കൊടിയെടുത്തപ്പോള്‍ മാറി എടുത്തതാണെന്നും ലോക്കല്‍ കമ്മിറ്റി അംഗം അഷ്‌റഫ് പറഞ്ഞു.

During an Independence Day celebration in Eloor, the local CPM branch committee mistakenly hoisted the Congress party's flag instead of the national flag. The mistake was made by an elderly local leader, who is also an office-bearer of the Left party's Senior Citizens' Forum. He reportedly confused the Congress flag for the Indian tricolour

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

ട്രെയിനില്‍ കത്തിക്കുത്ത്; ഇംഗ്ലണ്ടില്‍ നിരവധിപ്പേര്‍ക്ക് പരിക്ക്, ആശുപത്രിയിൽ

ശ്രീകാകുളം ദുരന്തം; ക്ഷേത്ര ഉടമയ്ക്ക് എതിരെ നരഹത്യാ കേസ്, ക്ഷേത്രം നിര്‍മ്മിച്ചതും ഉത്സവം സംഘടിപ്പിച്ചതും അനുമതിയില്ലാതെ

ഈ നക്ഷത്രക്കാർക്ക് സന്തോഷ വാർത്ത കാത്തിരിക്കുന്നു! സാമ്പത്തിക കാര്യങ്ങളിൽ മുൻകരുതൽ വേണം

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

SCROLL FOR NEXT