thomas kuthiravattom ഫെയ്സ്ബുക്ക്
Kerala

കേരള കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് തോമസ് കുതിരവട്ടം അന്തരിച്ചു

കേരള കോണ്‍ഗ്രസ് (എം) മുതിര്‍ന്ന നേതാവ് തോമസ് കുതിരവട്ടം അന്തരിച്ചു

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: കേരള കോണ്‍ഗ്രസ് (എം) മുതിര്‍ന്ന നേതാവ് തോമസ് കുതിരവട്ടം അന്തരിച്ചു. 80 വയസായിരുന്നു. പ്രായാധിക്യത്തെ തുടര്‍ന്നുള്ള അസുഖങ്ങളെ തുടര്‍ന്ന് കല്ലിശ്ശേരിയിലെ വീട്ടില്‍ വെച്ചാണ് അന്ത്യം. ചെങ്ങന്നൂര്‍ കല്ലിശ്ശേരി സ്വദേശി ആണ്. 1985-91 ല്‍ രാജ്യസഭാംഗമായിരുന്നു. പിന്നീടു പാര്‍ട്ടിയുമായി പിണങ്ങി കേരള കോണ്‍ഗ്രസ് ബിയില്‍ ചേര്‍ന്നു.

തിരികെ കേരള കോണ്‍ഗ്രസി (എം)ല്‍ എത്തിയെങ്കിലും സജീവ പ്രവര്‍ത്തനത്തില്‍നിന്നു വിട്ടു നിന്നിരുന്നു. കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന ജനറല്‍ സെക്രട്ടറി, കെഎസ്സി പ്രസിഡന്റ്, യൂത്ത് ഫ്രണ്ട് കണ്‍വീനര്‍ എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്. 1976 മുതല്‍ 1987 വരെ കേരള കോണ്‍ഗ്രസിന്റെ ഓഫിസ് ചാര്‍ജ് വഹിക്കുന്ന ജനറല്‍ സെക്രട്ടറിയായും 1987 മുതല്‍ 1990 വരെ വൈസ് ചെയര്‍മാനുമായിരുന്നു.

Senior kerala congress leader thomas kuthiravattom passes away

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നിതിന്‍ രാജിന്റെ മരണം: ഇടപെട്ട് ഗവര്‍ണര്‍; കര്‍ശന നടപടി സ്വീകരിക്കാന്‍ വിസിക്ക് നിര്‍ദേശം

കണ്ണനെ കാണാന്‍ ഒഴുകിയെത്തി ഭക്തര്‍, ഗുരുവായൂരില്‍ വന്‍തിരക്ക്; വിഷുക്കണി ദര്‍ശന സായൂജ്യത്തില്‍ ആയിരങ്ങള്‍- വിഡിയോ

'ഇറാന്‍ യുദ്ധം അവസാനത്തോട് അടുക്കുന്നു'; വീണ്ടും ചര്‍ച്ചയെന്ന് സൂചിപ്പിച്ച് ട്രംപ്

ഫോണ്‍ നഷ്ടപ്പെട്ടാല്‍ റിമോട്ട് ഉപയോഗിച്ച് ലോക്ക് ചെയ്യാം, എഐ ടൂളുകള്‍; ഓപ്പോ എഫ്33 സീരീസ് വിപണിയില്‍

കര്‍ശന നടപടിക്ക് നിര്‍ദേശം, ഇസ്രയേലിന് അപ്രതീക്ഷിത തിരിച്ചടി, വിഷു ആഘോഷത്തിൽ മലയാളികൾ; ഇന്നത്തെ 5 പ്രധാന വാർത്തകൾ

SCROLL FOR NEXT