ഫയല്‍ ചിത്രം 
Kerala

ഉമ്മന്‍ചാണ്ടിയുടെ ലീഡ് കുത്തനെ ഇടിഞ്ഞു; മൂവായിരത്തില്‍ താഴെ മാത്രം 

നീണ്ടക്കാലമായി പുതുപ്പള്ളി മണ്ഡലത്തെ പ്രതിനിധാനം ചെയ്യുന്ന മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടിയുടെ ലീഡ് കുത്തനെ കുറഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്

കോട്ടയം: നീണ്ടക്കാലമായി പുതുപ്പള്ളി മണ്ഡലത്തെ പ്രതിനിധാനം ചെയ്യുന്ന മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടിയുടെ ലീഡ് കുത്തനെ കുറഞ്ഞു. വോട്ടെണ്ണല്‍ നാലുമണിക്കൂറിലേക്ക് അടുക്കുമ്പോള്‍ 2805 വോട്ടിന്റെ ലീഡാണ് ഉമ്മന്‍ ചാണ്ടിയ്ക്ക് ഉള്ളത്. കഴിഞ്ഞ തവണത്തെ പോലെ എല്‍ഡിഎഫിന്റെ ജെയ്ക്ക് സി തോമസാണ് ഉമ്മന്‍ചാണ്ടിക്കെതിരെ മത്സരിച്ചത്.

കഴിഞ്ഞതവണ 27,000ല്‍പ്പരം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജെയ്ക്ക് സി തോമസിനെ ഉമ്മന്‍ ചാണ്ടി പരാജയപ്പെടുത്തിയത്. 1970 മുതലാണ് ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയെ പ്രതിനിധാനം ചെയ്യുന്നത്. കോട്ടയം ജില്ലയില്‍ പുതുപ്പള്ളിയും കോട്ടയം ഒഴികെ ബാക്കിയെല്ലായിടത്തും എല്‍ഡിഎഫാണ് മുന്നിട്ടുനില്‍ക്കുന്നത്. കേരള കോണ്‍ഗ്രസ് മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് കുതിപ്പാണ് ദൃശ്യമായത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗളൂരുവിൽ മലയാളി യുവാക്കളുടെ ₹20 ലക്ഷം കവർന്ന കേസ്: കവർച്ചയ്ക്ക് ചുക്കാൻ പിടിച്ചത് സിഐഡി ഇൻസ്‌പെക്ടർ?

'13 വർഷം മുൻപ് ഉണ്ടായ രോ​ഗാവസ്ഥ; ഇമ്മ്യൂണിറ്റി പ്രസ്ശനങ്ങളും പിസിഒഎസും മാറിയത് യോ​ഗ പരിശീലനത്തിലൂടെ'

മർദ്ദനമേറ്റ മനോവിഷമത്തിൽ ആത്മഹത്യ: കോളജ് അധ്യാപികയുടെ മരണത്തിൽ കാമുകൻ അറസ്റ്റിൽ

പത്ത് ദിവസം ഉറക്കമില്ലാതെ ഷൂട്ട് ചെയ്തു; ഛര്‍ദ്ദിച്ചു, ഉറങ്ങാന്‍ ഇഞ്ചക്ഷന്‍ വേണ്ടി വന്നു, ഒടുവില്‍ മടുത്തു: സംയുക്ത വര്‍മ

വിഴിഞ്ഞം വ്യാജ കരാറുണ്ടാക്കി 300 കോടിയുടെ തട്ടിപ്പ്: മുഖ്യപ്രതി അറസ്റ്റിൽ; കൊച്ചി കേന്ദ്രീകരിച്ചും അന്വേഷണം