ഫയല്‍ ചിത്രം 
Kerala

തുറന്ന യുദ്ധം; കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ ജ്യൂഡിഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍

റിട്ടയേര്‍ഡ് ജഡ്ജി കെവി മോഹനെ കമ്മീഷനാക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനനന്തപുരം: കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കെതിരെ ജ്യൂഡീഷ്യല്‍ അന്വേഷണം നടത്താന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം.  സ്ര്വര്‍ണക്കടത്ത് കേസ് സര്‍ക്കാരിനെതിരെ തിരിച്ചുവിട്ട് അട്ടിമറി നടത്താന്‍ ശ്രമം നടക്കുന്നുണ്ടോ എന്നാണ് അന്വേഷിക്കുക. ഇതിനായി റിട്ടയേര്‍ഡ് ജഡ്ജി കെവി മോഹനനെ കമ്മീഷനായി നിയമിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. 

സ്വര്‍ണക്കടത്ത്, ഡോളര്‍ക്കടത്ത് കേസുകളുടെ അന്വേഷണം വഴി തെറ്റുന്നുവെന്നാണ് മന്ത്രിസഭയുടെ വിലയിരുത്തല്‍. അതിന്റെ മറവില്‍സര്‍ക്കാരിന്റെ ദൈനംദിനപ്രവര്‍ത്തനങ്ങളെയും വികസന പദ്ധതികള്‍ മുന്നോട്ടുകൊണ്ടുപോകുന്നതിനെയും കേന്ദ്ര എജന്‍സികള്‍ തടസപ്പെടുത്തുന്നു. ഇത്തരത്തിലുള്ള പ്രവര്‍ത്തനത്തിനെതിരെ ജ്യൂഡീഷ്യല്‍ അന്വേഷണം നടത്താനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.  

ജുഡീഷ്യല്‍ കമ്മിഷന്‍ അധ്യക്ഷനായി ജസ്റ്റിസ്. വികെ മോഹനനെ നിയമിച്ചു കൊണ്ടുള്ള ഉത്തരവിന് ഇനി തെരഞ്ഞെടുപ്പ് കമ്മിഷന്റെ അംഗീകാരം കൂടി ആവശ്യമാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഇത്തരമൊരു തീരുമാനം എടുത്തിരിക്കുന്നത്. അതിനാല്‍ തന്നെ തെരഞ്ഞെടുപ്പു കമ്മിഷന്റെ അനുമതി കൂടി ലഭിച്ച ശേഷമായിരിക്കും സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങുക.

കള്ളക്കടത്ത് കേസില്‍ സ്വര്‍ണം എവിടെനിന്ന് വന്നെന്നോ, ആര്‍ക്ക് വേണ്ടി വന്നെന്നോ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. അതേസമയം സംസ്ഥാനത്തെ മന്ത്രിമാരെയും ഉദ്യോഗസ്ഥരെയും ഇതിലേക്ക് വലിച്ചിഴയ്ക്കാന്‍ ശ്രമം നടത്തുകയാണ്. ഇതിന്റെ മുഴുവന്‍ വിവരങ്ങളും പുറത്തുകൊണ്ടുവരാനാണ് ജ്യൂഡിഷ്യല്‍ അന്വേഷണം നടത്തുന്നതെന്ന് ഐസക് അറയിച്ചു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആര് ഭരിക്കും?, ഫലമറിയാന്‍ മണിക്കൂറുകള്‍ മാത്രം; ആദ്യം എണ്ണുക തപാല്‍ വോട്ടുകള്‍

'ചൂട് കൂടും', ഒമാനിൽ ഉച്ച വിശ്രമ നിയമം ജൂൺ മുതൽ നടപ്പിലാക്കും

ആര് ഭരിക്കും?, ഫലമറിയാൻ മണിക്കൂറുകൾ മാത്രം, ഭരണത്തുടർച്ച പ്രവചിച്ച് കനഗോലു റിപ്പോർട്ട്; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

പഞ്ചാബിനെ എറിഞ്ഞൊതുക്കി ഹോള്‍ഡര്‍, ഗുജറാത്തിന് വിജയ ലക്ഷ്യം 164 റൺസ്

വിവോ എക്‌സ്300 അൾട്ര മുതൽ വൺപ്ലസ് നോർഡ് സിഇ 6 വരെ; അറിയാം ഈ മാസം ഇറങ്ങുന്ന സ്മാർട്ട്ഫോണുകൾ

SCROLL FOR NEXT