Onam celebrations file
Kerala

ഓണത്തിമിർപ്പിലേക്ക്.....; സംസ്ഥാന സർക്കാരിന്‍റെ ഓണം വാരാഘോഷങ്ങൾക്ക് ഇന്ന് തുടക്കം

നിശാഗന്ധിയിൽ നടക്കുന്ന ചടങ്ങിൽ സിനിമാ താരം കുഞ്ചാക്കോ ബോബൻ മുഖ്യാതിഥിയാകും

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്‍റെ ഓണം വാരാഘോഷങ്ങൾക്ക് ഇന്ന് തുടക്കമാകും. തിരുവനന്തപുരം കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ വൈകീട്ട് 5. 30 ന് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി വിഡി സതീശൻ ഓണാഘോഷങ്ങൾ ഉദ്ഘാചനം ചെയ്യും. ഓ​ഗസ്റ്റ് 30 വരെ വാരാഘോഷം നീണ്ടു നിൽക്കും. തിരുവനന്തപുരത്ത് മാത്രം 35 വേദികളിലായി 340ലേറെ കലാപരിപാടികൾ അരങ്ങേറും.

നിശാഗന്ധിയിൽ നടക്കുന്ന ചടങ്ങിൽ സിനിമാ താരം കുഞ്ചാക്കോ ബോബൻ മുഖ്യാതിഥിയാകും. മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ തുടങ്ങി രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖരും ചടങ്ങിൽ സംബന്ധിക്കും. കനകക്കുന്ന് വളപ്പിനെ ബിസിനസ് സോൺ, ഫ്യൂച്ചർ സോൺ, ആർട്ട് ആൻഡ് കൾച്ചർ സോൺ, ഫുഡ് സോൺ എന്നിങ്ങനെ നാല് മേഖലകളായി തിരിച്ചിട്ടുണ്ട്.

ഒരാഴ്ച നീണ്ടു നിൽക്കുന്ന തലസ്ഥാനത്തെ ആഘോഷങ്ങളിൽ മൂവായിരത്തോളം കലാകാരന്മാർ അരങ്ങിലും അണിയറയിലുമായെത്തും. സമാപന ദിവസമായ ഓ​ഗസ്റ്റ് 30ന് ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണൻ മുഖ്യാതിഥിയായി പങ്കെടുക്കും. ഓണാഘോഷത്തിന്റെ ഭാ​ഗമായി വിവിധ ജില്ലകളിലും നൂറുകണക്കിന് വേദികളാണ് സജ്ജമാക്കിയിട്ടുള്ളത്.

Kerala government's Onam week celebrations begin today

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ന്യൂനമര്‍ദ്ദം: സംസ്ഥാനത്ത് ഇന്നും ഉത്രാട ദിനത്തിലും ശക്തമായ മഴ; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഇഡി ആക്രമണ കേസ്: പ്രതികളുടെ ജാമ്യം റദ്ദാക്കാന്‍ പൊലീസ് കോടതിയിലേക്ക്; ഓണാഘോഷത്തിലെ വീഴ്ചയിലും നടപടി ?

ഇനി സ്റ്റേഷനില്‍ നേരിട്ട് പോകേണ്ട!; ഒറ്റ ക്ലിക്കില്‍ എഫ്‌ഐആര്‍ വിരല്‍ത്തുമ്പില്‍

ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്; നാളെയും മറ്റന്നാളും ബാങ്ക് അവധി, ഇന്ന് പ്രവൃത്തിദിനം

ധനകാര്യത്തിൽ അനാവശ്യമായ ബാധ്യത ഒഴിവാക്കുക