പുസ്തകത്തിന്റെ കവര്‍ ചിത്രം - അരുന്ധതി റോയ്‌ file
Kerala

'പിന്നില്‍ പരസ്യതാല്‍പ്പര്യമോ?' അരുന്ധതി റോയിയുടെ പുകവലിക്കുന്ന ചിത്രം, ഹര്‍ജി തള്ളി ഹൈക്കോടതി

ചീഫ് ജസ്റ്റിസ് നിതിന്‍ ജംദാര്‍, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പുകവലിക്കുന്ന ചിത്രം കവര്‍ പേജിലുള്‍പ്പെടുത്തിയതിന്റെ അരുന്ധതി റോയിയുടെ മദര്‍ മേരി കംസ് ടു മി എന്ന പുസ്തകത്തിന്റെ വില്‍പ്പന തടയണമെന്നാവശ്യപ്പെട്ട പൊതുതാല്‍പ്പര്യ ഹര്‍ജി ഹൈക്കോടതി തള്ളി. ചീഫ് ജസ്റ്റിസ് നിതിന്‍ ജംദാര്‍, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

നിര്‍ബന്ധിത ആരോഗ്യ മുന്നറിയിപ്പ് കവര്‍പേജ് ചിത്രത്തില്‍ കൊടുത്തിട്ടില്ലെന്ന് പറഞ്ഞായിരുന്നു ഹര്‍ജി സമര്‍പ്പിച്ചിരുന്നത്. എന്നാല്‍ പുസ്തകത്തിന്റെ പിന്‍ഭാഗത്ത് ഇതുള്‍പ്പെടുത്തിയിട്ടുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ഇത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കാനുള്ള വേദിയല്ല ഇതെന്നും കോടതി ചൂണ്ടിക്കാട്ടി. 2003ലെ കോട്പ നിയമവും ചട്ടങ്ങളും അനുസരിച്ച് നിയമപ്രകാരം രൂപീകരിച്ച വിദഗ്ധ സമിതികളാണ് ഇത്തരം കാര്യങ്ങള്‍ തീരുമാനിക്കേണ്ടതെന്നും കോടതി പറഞ്ഞു. പൊതുതാല്‍പ്പര്യത്തിനാണോ അതോ പരസ്യതാല്‍പ്പര്യമാണോ ഹര്‍ജിക്ക് പിന്നിലെന്ന സംശയവും കോടതി പ്രകടിപ്പിച്ചു.

പൊതുതാല്‍പ്പര്യ ഹര്‍ജികള്‍ സ്വയം പ്രചാരണത്തിനായി ദുരുപയോഗം ചെയ്യുന്നില്ലെന്ന് കോടതികള്‍ ഉറപ്പാക്കണമെന്ന മുന്നറിയിപ്പ് നല്‍കിക്കൊണ്ട് ഹര്‍ജി തള്ളുന്നുവെന്നും കോടതി ഉത്തരവില്‍ പറയുന്നു. അഭിഭാഷകനായ രാജസിംഹന്‍ ആണ് പൊതുതാല്‍പ്പര്യ ഹര്‍ജി സമര്‍പ്പിച്ചത്. പുസ്തകത്തിന്റെ ഉള്ളടക്കത്തേയോ സാഹിത്യ സത്തയേയോ താന്‍ വെല്ലുവിളിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. പുകവലി ഒരു ഫാഷനാണെന്ന് തോന്നുന്ന യുവാക്കള്‍ക്ക് പ്രത്യേകിച്ച് കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും തെറ്റിദ്ധരിപ്പിക്കുന്ന സന്ദേശമാണ് ഇതിലൂടെ നല്‍കുന്നതെന്നുമാണ് ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നത്.

പുസ്തകത്തിന്റെ കവര്‍ പുകവലിയുടെയും പുകയില ഉല്‍പ്പന്നങ്ങളുടെയും പരോക്ഷ പരസ്യത്തിനും പ്രോത്സാഹനത്തിനും തുല്യമാണ്. പ്രത്യേകിച്ചും അരുന്ധതി റോയ് ആഗോളതലത്തില്‍ അറിയപ്പെടുന്നയാളാണ്. അവരുടെ പ്രവര്‍ത്തനങ്ങള്‍ യുവാക്കളിലും വായനക്കാരിലും, പ്രത്യേകിച്ച് ഇന്ത്യന്‍ സമൂഹത്തില്‍ ശക്തമായ സ്വാധീനം ചെലുത്താറുണ്ട്.

സിഗരറ്റിന്റെയും മറ്റ് പുകയില ഉല്‍പ്പന്നങ്ങളുടെയും (വ്യാപാരം, വാണിജ്യം, ഉത്പാദനം, വിതരണം എന്നിവയുടെ പരസ്യവും നിയന്ത്രണവും നിരോധിക്കല്‍) നിയമം, 2003 (കോപ്റ്റ) യിലെയും 2008 ലെ നിയമങ്ങളിലെയും വ്യവസ്ഥകളുടെ ലംഘനമാണ് ഇത്തരം ചിത്രീകരണം എന്ന് ഹര്‍ജിയില്‍ പറയുന്നു.

'പുകവലി ആരോഗ്യത്തിന് ഹാനികരം' അല്ലെങ്കില്‍ 'പുകയില കാന്‍സറിന് കാരണമാകുന്നു' തുടങ്ങിയ നിയമപ്രകാരമുള്ള ആരോഗ്യ മുന്നറിയിപ്പുകള്‍ സിഒടിപിഎയുടെ സെക്ഷന്‍ 7 ഉം സെക്ഷന്‍ 8 ഉം നിര്‍ബന്ധമാക്കുന്നു. പുസ്തകം കൂടുതല്‍ പ്രചരിപ്പിക്കുന്നതില്‍ നിന്നോ വില്‍ക്കുന്നതില്‍ നിന്നോ രചയിതാവിനെയും പ്രസാധകനെയും തടയാന്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കണമെന്നുമായിരുന്നു ആവശ്യം. കോപ്റ്റ നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാരിനോടും, പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയോടും, സംസ്ഥാന സര്‍ക്കാരിനോടും ഉത്തരവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Kerala High Court dismisses PIL against Arundhati Roy's smoking photo on book cover

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രണ്ടു ടയറുകള്‍ പൊട്ടി; ജിദ്ദ- കരിപ്പൂര്‍ എയര്‍ഇന്ത്യ എക്‌സ്പ്രസിന് നെടുമ്പാശേരിയില്‍ അടിയന്തര ലാന്‍ഡിങ്, വന്‍അപകടം ഒഴിവായി

കൗമാരത്തിലെ നര പ്രശ്നമാണ്, അറിയാം കാരണങ്ങൾ

'വേറൊരു താരവും ആ വേഷം ചെയ്യാന്‍ തയ്യാറാകില്ല, കളങ്കാവല്‍ കണ്ട് ഞെട്ടി'; റൗണ്ട് ടേബിളില്‍ വീണ്ടും ചര്‍ച്ചയായി മമ്മൂട്ടി

പെണ്ണുടലിലാടുന്ന ദേവക്കൂത്ത്, തെയ്യക്കോലത്തില്‍ ഒരു പതിറ്റാണ്ട് പിന്നിട്ട് അംബുജാക്ഷി

പുക സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ ഇന്ധനം ലഭിക്കില്ല; പഴയ കാറുകള്‍ക്കും ഡല്‍ഹിയില്‍ പ്രവേശന വിലക്ക്

SCROLL FOR NEXT