Kerala HC Police Association Ruling Center-Center-Kochi
Kerala

പൊലീസ് സംഘടനകളെ പിരിച്ചുവിട്ട സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി: നടപടി ഭരണഘടനാ വിരുദ്ധം

ഉത്തരവ് നിയമപരമായി നിലനിൽക്കില്ലെന്ന് കോടതി വിലയിരുത്തൽ

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

കൊച്ചി: സംസ്ഥാനത്തെ പൊലീസ് സംഘടനകളെ പുനഃസംഘടിപ്പിക്കാനും പിരിച്ചുവിടാനും ലക്ഷ്യമിട്ട് സർക്കാർ പുറപ്പെടുവിച്ച വിവാദ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി. പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ ഉൾപ്പെടെയുള്ള സംഘടനകൾ നൽകിയ ഹർജികൾ അനുവദിച്ചുകൊണ്ടാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ സുപ്രധാന വിധി. സർക്കാരിന്റെ ഉത്തരവ് ഭരണഘടനയുടെ അനുച്ഛേദം 19(1)(സി), അനുച്ഛേദം 33 എന്നിവ ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഉത്തരവ് നിയമപരമായി നിലനിൽക്കില്ല എന്നും കോടതി നിരീക്ഷിച്ചു.

പൊലീസ് സംഘടനകളെ പിരിച്ചുവിട്ട് പുതിയ അഡ്ഹോക്ക് കമ്മിറ്റികൾ രൂപീകരിക്കാനുള്ള സർക്കാർ നീക്കത്തിനും കോടതി തടയിട്ടു. സംഘടനകളുടെ ഭാഗം കേൾക്കാതെയും അവരുടെ അഭിപ്രായങ്ങൾ ആരായാതെയും സർക്കാർ സ്വീകരിച്ച അച്ചടക്ക നടപടി നിലനിൽക്കില്ലെന്ന് കോടതി നിരീക്ഷിച്ചു. സർക്കാർ നേരിട്ട് അഡ്ഹോക്ക് കമ്മിറ്റികളെ നിയമിച്ചത് പൊലീസ് അസോസിയേഷനുകളുടെ സ്വതന്ത്രമായ സ്വയംഭരണാവകാശത്തിലുള്ള നേരിട്ടുള്ള കടന്നുകയറ്റമാണ്. സംഘടനകളുടെ ജനാധിപത്യ സ്വഭാവത്തെ തകർക്കുന്ന ഇത്തരം ഭരണപരമായ ഇടപെടലുകൾ അനുവദിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാർ ഉത്തരവും അഡ്ഹോക്ക് സമിതി രൂപീകരണവും കോടതി റദ്ദാക്കിയത്. നിലവിലെ അസോസിയേഷനുകൾക്ക് തുടർന്നും പ്രവർത്തിക്കാമെന്ന കോടതി വിധി സംസ്ഥാന സർക്കാരിന് വലിയ തിരിച്ചടിയാണ്.

The Kerala High Court on Tuesday delivered a significant blow to the state government by quashing its controversial executive order restructuring and effectively disbanding police personnel associations

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഗോള്‍ഡന്‍ നീരു', ഏഷ്യന്‍ റെക്കോര്‍ഡ്; ഷൂട്ടിങില്‍ ഇന്ത്യക്ക് സ്വര്‍ണം!

തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ രണ്ടിടത്തും എൽഡിഎഫിന് വിജയം: മട്ടന്നൂർ ഉരുവച്ചാൽ വാർഡ് നിലനിർത്തി; പെരളശ്ശേരിയിൽ കോൺഗ്രസിന്റെ സിറ്റിങ് സീറ്റ് പിടിച്ചെടുത്തു

കയ്യാങ്കളിയില്‍ 'കൈ'വിട്ട് ചിറയിന്‍കീഴ്; രണ്ട് വാര്‍ഡുകളും യുഡിഎഫിന് നഷ്ടമായി

ഫുള്‍ ടാങ്ക് അടിച്ചാല്‍ 1600 കിലോമീറ്റര്‍ സഞ്ചരിക്കാം, ചെലവ് കുറവ്; ഇന്ത്യയിലെ ആദ്യത്തെ എല്‍എന്‍ജി ട്രെയിന്‍ ട്രാക്കില്‍- വിഡിയോ

ആറളം ഫാമിന്റെ പ്രതിസന്ധികൾക്ക് പരിഹാരം കാണും: കാടുമൂടിയ കൃഷിയിടങ്ങൾ വീണ്ടെടുക്കും; തൊഴിലാളികളുടെ പ്രശ്നങ്ങൾ നേരിട്ടറിഞ്ഞ് മന്ത്രി കെ.എ. തുളസി