ആന്റോ അഗസ്റ്റിന്‍ 
Kerala

ആന്റോയുടെ ജാമ്യാപേക്ഷ ഹൈക്കോടതിയും തളളി; ജയിലില്‍ തന്നെ

ബത്തേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി ഇന്ന് ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് ആന്റോ ഹൈക്കോടതിയെ സമീപിച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

കൊച്ചി: അബ്കാരി കേസില്‍ റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന് ജാമ്യമില്ല. ഹൈക്കോടതിയാണ് ജാമ്യം തള്ളിയത്. ബത്തേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് ആന്റോ ഹൈക്കോടതിയെ സമീപിച്ചത്. കൗസര്‍ എടപ്പഗത്ത് ആണ് ഹര്‍ജി പരിഗണിച്ചത്.

ബുധനാഴ്ച വൈകിട്ടാണ് മുട്ടില്‍ ഗ്രാമപഞ്ചായത്തിലെ വീട്ടില്‍നിന്ന് 43.850 ലീറ്റര്‍ വിദേശനിര്‍മിത മദ്യവും വൈനും ഉള്‍പ്പെടെ എക്‌സൈസ് സംഘം കണ്ടെടുത്തത്. തുടര്‍ന്ന് അബ്കാരി നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം കേസ് റജിസ്റ്റര്‍ ചെയ്യുകയും ഇന്നലെ രാവിലെ എറണാകുളത്തുനിന്ന് ആന്റോയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്നും, വീടിന്റെ ഉടമസ്ഥാവകാശത്തെച്ചൊല്ലി തര്‍ക്കങ്ങളുണ്ടെന്നും ആന്റോ അഗസ്റ്റിന്‍ ജാമ്യാപേക്ഷയില്‍ ഉന്നയിച്ചിരുന്നു. വീട് തന്റെ പേരിലല്ലെന്നും, കേസില്‍പ്പെട്ടു കിടക്കുന്നതാണെന്നും, കോടതി അറ്റ്ച്ച്‌മെന്റിന്റെ പരിഗണനയിലുള്ളതിനാല്‍ തന്റെ പേരില്‍ കേസെടുക്കാനാകില്ലെന്നും ആന്റോ വാദിച്ചിരുന്നു. പിടികൂടിയ മദ്യത്തില്‍ 12.75 ലിറ്റര്‍ വ്യാജമദ്യമാണെന്നും എക്‌സൈസ് കോടതിയെ അറിയിച്ചു. എന്നാല്‍ അത് വ്യാജമദ്യമല്ലെന്നും, ഹോം മെയ്ഡ് വൈനാണെന്നും ആന്റോ അഗസ്റ്റില്‍ കോടതിയില്‍ വാദിച്ചു. ശാസ്ത്രീയ പരിശോധന നടത്താതെ, വ്യാജമദ്യമാണെന്ന് പറയുന്നത് തനിക്കെതിരായ ഗൂഢാലോചനയുടെ ഫലമാണെന്നും ആന്റോ ജാമ്യഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Kerala High Court Rejects Anto Augustine ’s Bail Plea

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തുടർച്ചയായി 6 മാസം റേഷൻ വാങ്ങിയില്ലെങ്കിൽ കാർഡ് റദ്ദാകും: സംസ്ഥാനത്ത് 6 ലക്ഷത്തിലേറെ കാർഡുകൾക്ക് പിടിവീണേക്കും; 44,279 മുൻഗണനാ കാർഡുകൾ പുറത്തേക്ക്

'എനിക്ക് നാര്‍സിസ്റ്റിക് പ്രവണതകളുണ്ട്, തെറാപ്പി ആരംഭിച്ചു കഴിഞ്ഞു'; വെളിപ്പെടുത്തി റോബിന്‍ രാധാകൃഷ്ണന്‍

'മരണമണം മാറാത്ത വീട്'; തൂക്കുകയറില്‍ നിന്ന് രക്ഷപ്പെട്ട കൊലപാതകി കയറില്‍ 'ഒടുങ്ങി'; കൊലപ്പെടുത്തിയത് യുവതി അടക്കം 19 പെണ്‍കുട്ടികളെ

ദിവസത്തിൽ രണ്ടുതവണ മുഖം കഴുകണോ?

'കല്പന ചേച്ചി മരിച്ചപ്പോൾ ഫോട്ടോ എടുക്കാൻ ചുറ്റും ഒരുപാട് പേരുണ്ടായിരുന്നു; ഒരാളുടെ കരച്ചിൽ കണ്ടുകൊണ്ടിരിക്കുന്ന ഒരു ക്രൂരതയുണ്ടല്ലോ'