സിദ്ധിഖ് കാപ്പന്‍/ഫയല്‍ 
Kerala

ഇഡി കേസ് തീര്‍ന്നില്ല; സിദ്ദിഖ് കാപ്പന്‍ ജയിലില്‍ തന്നെ തുടരും

2020 ഒക്ടോബറിലാണ് ഹാഥ്‌രസില്‍ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കാനുള്ള യാത്രക്കിടെ കാപ്പനെ യുപി പൊലീസ് അറസ്റ്റ് ചെയ്തത്

Author : സമകാലിക മലയാളം ഡെസ്ക്



ലഖ്‌നൗ: ഉത്തര്‍പ്രദേശ് പൊലീസ് യുഎപിഎ ചുമത്തി ജയിലില്‍ അടച്ച മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്റെ മോചനം വൈകും. കഴിഞ്ഞ ആഴ്ച കാപ്പന് സുപ്രീംകോടതി ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ അദ്ദേഹത്തിന് എതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസ് നിലനില്‍ക്കുന്നതിനാല്‍ ജാമ്യം വൈകുമെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. 

ഈ മാസം 19നാണ് ഇഡി കേസ് ലക്‌നൗ കോടതി പരിഗണിക്കുന്നത്. ഇഡി കേസ് നിലനില്‍ക്കുന്നതിനാല്‍ സിദ്ദിഖ് കാപ്പന്‍ ജയിലില്‍ തന്നെ തുടരുമെന്ന് ലഖ്‌നൗ ജയില്‍ പിആര്‍ഒ സന്തോഷ് വെര്‍മ പറഞ്ഞു. സുപ്രീംകോടതി നിര്‍ദേശപ്രകാരം, അഡിഷണല്‍ സെഷന്‍സ് ജഡജ് കഴിഞ്ഞദിവസം സിദ്ദിഖ് കാപ്പനെ മോചിപ്പിക്കാന്‍ ഉത്തരവിട്ടിരുന്നു. 

ജാമ്യം അനുവദിക്കുന്നതിന് എതിരെ യുപി പൊലീസ് ഉന്നയിച്ച വാദങ്ങള്‍ തള്ളിക്കൊണ്ടാണ് സുപ്രീംകോടതി കാപ്പന് ജാമ്യം അനുവദിച്ചത്. ആറാഴ്ച ഡല്‍ഡി വിട്ടു പോകരുതെന്നും എല്ലാ ആഴ്ചയും നിസാമുദ്ദീന്‍ പൊലീസ് സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും ജാമ്യ വ്യവസ്ഥയില്‍ സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. 2020 ഒക്ടോബറിലാണ് ഹാഥ്‌രസില്‍ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കാനുള്ള യാത്രക്കിടെ കാപ്പനെ യുപി പൊലീസ് അറസ്റ്റ് ചെയ്തത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിഖ്യാത നടന്‍ നാനാ പടേക്കര്‍ അന്തരിച്ചു

ആദ്യ ട്രക്കില്‍ കൊണ്ടുപോയത് ഒരു ടണ്‍ മൊബൈല്‍ ഫോണുകള്‍; മിതമായ നിരക്ക്; കെഎസ്ആര്‍ടിസി കാര്‍ഗോ സര്‍വീസ് തുടങ്ങി

'ഗസ്റ്റ്ഹൗസ് ശരണം....' ഔദ്യോഗിക വസതി ലഭിക്കാതെ മന്ത്രി ഒ ജെ ജനീഷ്; താമസവും സന്ദര്‍ശകരെ കാണുന്നതും ഗസ്റ്റ്ഹൗസില്‍

രാഷ്ട്രപതിയെ കാണാന്‍ ഇന്ത്യാ സഖ്യം; പ്രതിഷേധാഗ്നിയില്‍ ഡല്‍ഹി; സുരക്ഷയ്ക്കായി 23,000 കേന്ദ്ര സേനാംഗങ്ങളെ വിന്യസിച്ചു

നവരാത്രിക്ക് ഒരുങ്ങി മൂകാംബിക; തിരക്ക് മുന്നില്‍ കണ്ട് കൂടുതല്‍ സൗകര്യങ്ങള്‍