മലപ്പറം: കേരള കുംഭമേള മഹാമാഘ മഹോത്സവത്തിന് തിരുനാവായ നിളാ തീരത്ത് തുടക്കമായി. ധര്‍മ്മധ്വജാരോഹണം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ നിര്‍വഹിച്ചതോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്.
ചടങ്ങില്‍ മഹാമാഘ സഭാസഭാപതി മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി മഹാരാജ്, മോഹന്‍ജി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ മോഹന്‍ജി, വര്‍ക്കിങ് ചെയര്‍മാന്‍ കെ ദാമോദരന്‍, ചീഫ് കോര്‍ഡിനേറ്റര്‍ കെ കേശവദാസ്, സാമൂതിരി കുടുംബാംഗമായ കെ സി ദിലീപ് രാജ, അരിക്കര സുധീര്‍ നമ്പൂതിരി തുടങ്ങിയവര്‍ പങ്കെടുത്തു. രാവിലെ ഒമ്പത് മണിയോടെ മഹാമാഘ മഹോത്സവത്തിലെ ആദ്യ സ്നാനം മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി മഹാരാജിന്റെ നേതൃത്വത്തില്‍ നാവാമുകുന്ദ ക്ഷേത്ര സ്നാനഘട്ടില്‍ നടന്നു.
വേദമന്ത്രോച്ചാരണങ്ങള്‍, ജപഘോഷങ്ങള്‍, വാദ്യഘോഷങ്ങള്‍ എന്നിവയുടെ അകമ്പടിയോടെയാണ് ചടങ്ങുകള്‍ നടന്നത്. മഹാമാഘ മഹോത്സവത്തിന്റെ ഭാഗമായി, തമിഴ്നാട്ടിലെ ഉദുമല്‍പേട്ടിന് സമീപമുള്ള ത്രിമൂര്‍ത്തി മലയിലെ ഭാരതപ്പുഴയുടെ ഉദ്ഭവസ്ഥാനത്ത് നിന്ന് മഹാമേരു പ്രതിഷ്ഠ വഹിച്ചുകൊണ്ടുള്ള വിശുദ്ധ രഥയാത്രയ്ക്കും ഇന്ന് തുടക്കം കുറിച്ചു.വിവിധ സന്ന്യാസി സമുദായങ്ങളിലെ മുതിര്‍ന്ന ആചാര്യന്മാരും യാത്രയില്‍ പങ്കുചേരുന്നുണ്ട്. മാഘ ഗുപ്ത നവരാത്രിയുടെ ആദ്യ ദിനമായ ഇന്ന് ആരംഭിച്ച രഥയാത്ര, ജനുവരി 21ന് തിരുനാവായയില്‍ സമാപിക്കും.
Kerala Kumbh Mela is a significant Hindu festival held in Thirunavaya started today , updation
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates