പ്രതിയെ പൊലീസ് പിടികൂടുന്നതിന്റെ വീഡിയോ ദൃശ്യം 
Kerala

മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതെ വന്‍ കവര്‍ച്ച; കരിമ്പിന്‍ തോട്ടത്തിനുള്ളില്‍ ആഢംബരവസതിയില്‍ താമസം;  'ത്രില്ലര്‍' സ്‌റ്റൈലില്‍ പിടികൂടി കേരളാ പൊലീസ്; വീഡിയോ

മോഷണം നടത്തിയ വീട്ടിലെ സിസിടിവി ക്യാമറകളുടെ ഡിവിആര്‍ അടക്കം പ്രതികള്‍ കൊണ്ടുപോയി.

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ത്രില്ലര്‍ സിനിമകളെ വെല്ലുന്ന രീതിയില്‍ കേരള പൊലീസിന്റെ 'മാന്നാര്‍ സ്‌ക്വാഡ്'. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതെ ഉത്തര്‍പ്രദേശില്‍ നിന്ന് മാന്നാറിലെത്തി വന്‍ കവര്‍ച്ച നടത്തി മടങ്ങിയ പ്രതികളെ അവിടെ ചെന്നു പിടികൂടുകയായിരുന്നു. മാന്നാറിലെ പ്രവാസി വ്യവസായിയുടെയും അയല്‍വാസിയായ ഡോകടറുടെയും വീട്ടില്‍  നിന്നു സ്വര്‍ണ്ണാഭരണങ്ങളും പണവും വിലയേറിയ വാച്ചുകളുമായാണ് പ്രതികള്‍ സംസ്ഥാനം വിട്ടത്.

മോഷണം നടത്തിയ വീട്ടിലെ സിസിടിവി ക്യാമറകളുടെ ഡിവിആര്‍ അടക്കം പ്രതികള്‍ കൊണ്ടുപോയി. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ മോഷണം നടന്ന രാത്രി മൂന്നു പേര്‍ കവര്‍ തൂക്കിപ്പിടിച്ചു തിരക്കിട്ടു പോകുന്നതു കണ്ടു. എന്നാല്‍ കുറച്ചു ദൂരെയുള്ള ക്യാമറകളില്‍ ഇവരെ കണ്ടതുമില്ല. തുടര്‍ന്ന് അന്വേഷണം ബാര്‍ബര്‍ ഷോപ്പ് നടത്തുന്ന ഉത്തര്‍പ്രദേശ് സ്വദേശി ആരിഫിലേയ്ക്ക് എത്തി. തുടര്‍ന്ന് ആരിഫിന്റെ ബന്ധു റിസ്വാന്‍ സെഫിക്കും കൂട്ടാളിയായ മുഹമ്മദ് സല്‍മാനും പങ്കുള്ളതായി കണ്ടെത്തി. 

മോഷണം നടത്തിയ ശേഷം മുഹമ്മദ് സല്‍മാന്‍ ഉത്തര്‍പ്രദേശിലേക്കും റിസ്വാന്‍ ഹൈദരാബാദിലേക്കും കടന്നു. എന്നാല്‍ ആരിഫ് ബാര്‍ബര്‍ഷോപ്പില്‍ തന്നെ തുടര്‍ന്നു. ഡല്‍ഹിയില്‍ എത്തിയ അനേഷണസംഘം ശിവാലകലാന്‍ എന്ന ഗ്രാമത്തിലാണ് മുഹമ്മദ് സല്‍മാന്‍ ഉള്ളതെന്ന്  മനസ്സിലാക്കി. വിശാലമായ കരിമ്പിന്‍ തോട്ടത്തിനുള്ളില്‍ ഒരു ആഢംബര വസതിയിലാണ് പ്രതിയുടെ താമസം. പൊലീസിനെ കണ്ട സല്‍മാന്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പൊലീസ് പിന്തുടര്‍ന്നു പിടികൂടി. ഉത്തര്‍പ്രദേശ് പൊലീസിന്റെ സഹായവും ലഭിച്ചു. ഇതേസമയം തന്നെ മറ്റൊരു സംഘം ഹൈദരാബാദില്‍ നിന്ന് റിസ്വാനെ പിടികൂടി. ബാര്‍ബര്‍ ഷോപ്പില്‍ നിന്ന് ആരിഫിനെയും  കസ്റ്റഡിയിലെടുത്തിരുന്നു. അറസ്റ്റിലായ മുഹമ്മദ് സല്‍മാന്‍,  ആരിഫ്,  റിസ്വാന്‍  എന്നിവരെ കോടതി 14 ദിവസത്തേയ്ക്കു റിമാന്‍ഡ് ചെയ്തു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

തെരുവ് നായ്ക്കളുടെ വയറു നിറയ്ക്കാം, ആർക്കും എതിർപ്പില്ലാതെ; മൃഗസംരക്ഷണവകുപ്പ് പുതിയ മാര്‍ഗ്ഗരേഖ പുറത്തിറക്കി

'ദൈവവും സാത്തനും തമ്മിലുള്ള ചൂതു കളിയാണ് നമ്മുടെയൊക്കെ ജീവിതം'; 24 മണിക്കൂറിൽ 5 മില്യൺ കാഴ്ചക്കാരുമായി 'ഐ ആം ഗെയിം' ട്രെയ്‌ലർ

'അധിക്ഷേപം ഒന്നിനും പരിഹാരമല്ല'; യുവാക്കള്‍ക്ക് മാപ്പ് നല്‍കി പ്രധാനമന്ത്രി

'പട്ടി കടിക്കുന്നത് നോക്കുകയല്ല പഞ്ചായത്തിന്റെ പണി'; 19 വര്‍ഷത്തെ നിയമപോരാട്ടം; 70കാരന് പലിശ സഹിതം 30,000 നഷ്ടപരിഹാരം