പ്രതീകാത്മക ചിത്രം 
Kerala

ലഹരി വില്‍പ്പന കൈയോടെ പൊക്കും; ഡ്രോണ്‍ പരിശോധനയുമായി കേരള പൊലീസ്

സംസ്ഥാനത്ത് ലഹരി വില്‍പ്പനയും ഉപയോഗവും തടയാന്‍ ശക്തമായ നടപടിയുമായി കേരള പൊലീസ്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  സംസ്ഥാനത്ത് ലഹരി വില്‍പ്പനയും ഉപയോഗവും തടയാന്‍ ശക്തമായ നടപടിയുമായി കേരള പൊലീസ്. ലഹരി വില്‍പ്പന കൈയോടെ പൊക്കുന്നതിന് പൊലീസ് ഡ്രോണ്‍ പരിശോധന തുടങ്ങി. 250 ഗ്രാം തൂക്കമുള്ള നാനോ മോഡല്‍ ഡ്രോണ്‍ ഉപയോഗിച്ചാണ് പരിശോധന. ഓരോ സ്റ്റേഷനിലും ലഹരിയുമായി ബന്ധപ്പെട്ട എന്‍ഡിപിഎസ് കേസുകളിലാണ്  ആദ്യമായി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

കണ്ണൂര്‍ സിറ്റി പൊലീസ് പരിധിയിലെ 23 സ്റ്റേഷനുകളില്‍ ഏഴെണ്ണത്തില്‍ ഡ്രോണ്‍ പരിശോധന നടത്തിയതായും റൂറല്‍ പൊലീസ് പരിധിയിലെ 19 സ്റ്റേഷനുകളില്‍ മൂന്നിടത്ത് പരിശോധന പൂര്‍ത്തിയായതായും പൊലീസ് അറിയിച്ചു. സ്ഥിരമായി ലഹരി ഉപയോഗിക്കുന്ന കേന്ദ്രങ്ങളിലാണ് പട്രോളിംഗ്  നടത്തുന്നത്. 

ബസ് സ്റ്റാന്‍ഡ് പരിസരങ്ങള്‍, പാര്‍ക്കിംഗ് കേന്ദ്രങ്ങള്‍ എന്നിവ നിരീക്ഷിക്കും. ഇതിന്റെ  ലൊക്കേഷന്‍ വീഡിയോയും ഫോട്ടോയും അതത് പൊലീസ് സ്റ്റേഷനുകളിലേക്ക് കൈമാറും. ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ ( ഡിജിസിഎ ) കീഴില്‍ പരിശീലനം ലഭിച്ച  45 പൊലീസ് അംഗങ്ങളാണ് സംസ്ഥാനത്ത് ഡ്രോണ്‍  കൈകാര്യം ചെയ്യുന്നത്. സൈബര്‍ ഡോമിന്റെ ചുമതലയുള്ള  ഐജി പി പ്രകാശാണ് സംസ്ഥാനതല മേല്‍നോട്ടം വഹിക്കുന്നത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാൻ- യുഎസ് യുദ്ധം വീണ്ടും? സായുധ സേനയുടെ മുന്നറിയിപ്പ്

മാധ്യമ പ്രവർത്തകൻ ഉണ്ണി എസ് നായർ അന്തരിച്ചു

200-ലധികം സീറ്റുകൾ പാർട്ടി നേടും, എക്സിറ്റ് പോൾ പ്രവചനങ്ങൾ തള്ളി മമത

സ്ഫോടക വസ്തു നിർവീര്യമാക്കുന്നതിനിടെ അപകടം, മൂന്ന് ജവാന്മാർക്ക് വീരമൃത്യു

'554 വോട്ടിന് മുകളില്‍ ഭൂരിപക്ഷം'; കുന്നത്തുനാട്ടില്‍ വിജയം ഉറപ്പെന്ന് പി വി ശ്രീനിജിന്‍

SCROLL FOR NEXT