kerala rain file
Kerala

കാലവര്‍ഷം ശക്തം; നാലു ജില്ലകളില്‍ അതിശക്തമായ മഴ, ഓറഞ്ച് അലര്‍ട്ട്

സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും ശക്തമായി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും ശക്തമായി. ബുധനാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തവും ശക്തവുമായ മഴയ്ക്കുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്.

ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് ഉണ്ട്. ഞായറാഴ്ച വടക്കന്‍ ജില്ലകളിലാണ് അതിശക്തമായ മഴ പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. മറ്റു ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

തിങ്കളാഴ്ച കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് അതിശക്തമായ മഴ പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ഒഴികെയുള്ള എല്ലാ ജില്ലകളിലും തിങ്കളാഴ്ച യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്‌ക്കൊപ്പം ഇടിമിന്നലിനും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

kerala rain alert today, heavy rain in four districts

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മന്ത്രി നല്‍കിയ പേരുകള്‍ തളളി; അധ്യാപക പരിഷത്ത് നേതാവ് ഡോ. സജിത റാണിയെ കാര്‍ഷിക സര്‍വകലാശാല വിസിയായി നിയമിച്ച് ഗവര്‍ണര്‍

Today's Rashi Phalam June 28 |സാമ്പത്തിക കാര്യങ്ങളിൽ അനുകൂലമായ മാറ്റങ്ങൾ

'18 പേര്‍ സത്യപ്രതിജ്ഞ ചെയ്തത് അല്ലാഹുവിന്റെ നാമത്തില്‍'; കണ്ണൂര്‍ കോര്‍പ്പറേഷനിലും വിവാദം; ബിജെപി പരാതി നല്‍കി

മകള്‍ക്ക് മുന്നില്‍ തര്‍ക്കം; ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി

കുഞ്ഞോമനയെ രക്ഷിക്കാന്‍ അമ്മ സ്വന്തം ജീവന്‍ നല്‍കി; വെനസ്വേല ദുരന്തത്തില്‍ ഫുട്‌ബോളറുടെ ഭാര്യയുടെ വിയോഗം