മട്ടന്നൂർ ശങ്കരൻകുട്ടി താളവാദ്യോത്സവം ഉദ്ഘാടനം ചെയ്യുന്നു (Kerala Sangeetha Nataka Akademi National Percussion Festival) 
Kerala

തപ്പിൽ താളമിട്ട് 'തത്തിന്തകതോം'; ദേശീയ താളവാദ്യോത്സവത്തിന് തിരി തെളിഞ്ഞു

മട്ടന്നൂർ ശങ്കരൻകുട്ടി തമിഴ് വാദ്യോപകരണമായ തപ്പിൽ താളമിട്ട് ഉദ്ഘാടനം ചെയ്തു

സമകാലിക മലയാളം ഡെസ്ക്

തൃശൂർ: കേരള സംഗീത നാടക അക്കാദമിയുടെ ആദ്യ ദേശീയ താളവാദ്യോത്സവത്തിന് തുടക്കമായി. അക്കാദമി ചെയർമാൻ മട്ടന്നൂർ ശങ്കരൻകുട്ടി തമിഴ് വാദ്യോപകരണമായ തപ്പിൽ താളമിട്ട് ഉദ്ഘാടനം ചെയ്തു. കേരള സാംസ്‌കാരിക വകുപ്പിന്റേയും കേരള സംഗീത നാടക അക്കാദമിയുടെയും ആഭിമുഖ്യത്തിലാണ് 'തത്തിന്തകതോം' ദേശീയ താള വാദ്യോത്സവം സംഘടിപ്പിക്കുന്നത്. തബല മാന്ത്രികൻ ഉസ്താദ് സാക്കിർ ഹുസൈന് സ്മരണാർപ്പണമായി സംഗീത നാടക അക്കാദമിയിൽ ജൂലൈ 11, 12, 13 ദിവസങ്ങളിലായാണ് ആദ്യ ദേശീയ താളവാദ്യോത്സവം അരങ്ങേറുന്നത്.

സംഗീത നാടക അക്കാദമി കെടി മുഹമ്മദ് തിയേറ്റർ ഹാളിൽ നടന്ന ഔദ്യോഗിക ഉദ്ഘാടന ചടങ്ങിൽ കേരള സംഗീത നാടക അക്കാദമി നിർവാഹക സമിതി അംഗം ടിആർ അജയൻ അധ്യക്ഷനായി. കേരള സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി സ്വാഗതം പറഞ്ഞു. കവിയും ഗാന രചയിതാവുമായ ബികെ ഹരിനാരായണൻ ഉസ്താദ് സാക്കീർ ഹുസൈൻ അനുസ്മരണ പ്രഭാഷണം നടത്തി. കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ് അശോകൻ ചരുവിൽ, കേരള ലളിതകലാ അക്കാദമി ചെയർമാൻ മുരളി ചീരോത്ത്, ഫെസ്റ്റിവൽ ക്യുറേറ്റർ കേളി രാമചന്ദ്രൻ പങ്കെടുത്തു.

The first National Percussion Festival of the Kerala Sangeetha Nataka Akademi has begun. Akademi Chairman Mattanur Sankarankutty inaugurated it by playing the Tamil musical instrument.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

SCROLL FOR NEXT